Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീര്യം കുറഞ്ഞ മദ്യം:...

വീര്യം കുറഞ്ഞ മദ്യം: യു.ഡി.എഫ് ഉപസമിതിയെ നിശ്ചയിച്ചു

text_fields
bookmark_border
വീര്യം കുറഞ്ഞ മദ്യം: യു.ഡി.എഫ് ഉപസമിതിയെ നിശ്ചയിച്ചു
cancel

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ നിർദേശങ്ങൾ സമർപ്പിക്കാൻ ഉപസമിതിയെ നിശ്ചയിച്ച് യു.ഡി.എഫ്. സമിതി വിഷയം വിശദമായി പഠിച്ച ശേഷം മുന്നണി യോഗം നിലപാടിലെത്തും. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിശ്ചയിച്ചത് സർക്കാർ ധനബില്ലിൽ ഉൾപ്പെടുത്തി നിയമസഭയിൽ പാസാക്കിയെങ്കിലും ഈ ഇനത്തിലെ മദ്യം വിൽക്കണോ വേണ്ടയോ എന്നത് യു.ഡി.എഫ് മദ്യനയത്തിന് വിട്ടിരിക്കുകയാണ്.

പുതിയ തരം മദ്യവിഭാഗത്തിന് വിപണി തുറന്നുകൊടുക്കുന്നത് മദ്യ ലഭ്യത വർധിപ്പിക്കുമെന്ന വിമർശനം പ്രതിപക്ഷത്തുനിന്നും ഉയരുന്നുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധിയടക്കം കാരണങ്ങൾ നിരത്തി ന്യായവാദങ്ങൾക്കും മറുഭാഗത്ത് ശ്രമമുണ്ട്. അനുകൂലവും പ്രതികൂലവുമായ ഇത്തരം വാദമുഖങ്ങളെല്ലാം ഉപസമിതി പരിശോധിക്കും. രണ്ടാം ഭൂപരിഷ്കരണം, സ്വകാര്യ നിക്ഷേപം എന്നീ കാര്യങ്ങളിൽ വിശദ നയരൂപവത്കരണത്തിന് ഒരു ദിവസം നീളുന്ന യു.ഡി.എഫ് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഓണത്തിന് ശേഷമാകും യോഗം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liquor policyAlcoholbeerUDF
News Summary - UDF forms panel on low-alcohol drinks
Next Story