കായംകുളം: യു.ഡി.എഫ് സ്ഥാനാർഥിയുടെ തോൽവി സംബന്ധിച്ച് കെ.പി.സി.സി നിയോഗിച്ച കമീഷൻ പുനരന്വേഷണം തുടങ്ങി. നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി അരിത ബാബു പരാജയപ്പെടാനുണ്ടായ കാരണങ്ങളുടെ പുനരന്വേഷണ ഭാഗമായ തെളിവെടുപ്പാണ് നടന്നത്. കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ പി.ജെ. ജോയിയാണ് മേൽനോട്ടം വഹിച്ചത്.
നേതാക്കളിൽ നിന്നും പരാതികൾ എഴുതി വാങ്ങിയതിനൊപ്പം അഭിപ്രായങ്ങളും ആരാഞ്ഞു. ഇതിൽ ഉചിതമായ റിപ്പോർട്ട് ഒരാഴ്ച്ചക്കുള്ളിൽ കെ.പി.സി.സി.ക്ക് നൽകുമെന്ന് ജോയി പറഞ്ഞു. മണ്ഡലം പ്രസിഡന്‍റുമാരുടെയും നേതാക്കളുടെയും അഭിപ്രായങ്ങളാണ് തേടിയത്. നേരത്തെ കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മീഷൻ തോൽക്കാനുണ്ടായ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിൽ ഉയർന്ന പരാതികളാണ് പുനരന്വേഷണത്തിന് കാരണമായത്. ജയിക്കാമായിരുന്ന മണ്ഡലമായിരുന്നെന്നും, പ്രവർത്തനങ്ങളിലെ പോരായ്മകളാണ് പരാജയ കാരണമെന്നും വിലയിരുത്തലുണ്ടായിരുന്നു.