Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിതുര കല്ലാറിൽ...

വിതുര കല്ലാറിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് മർദ്ദനം

text_fields
bookmark_border
വിതുര കല്ലാറിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു; സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് മർദ്ദനം
cancel
camera_alt

വിതുര കല്ലാറിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത് പ്രവർത്തകരെ മർദിക്കുന്നു 

നെടുമങ്ങാട്: വിതുര കല്ലാറിൽ യു.ഡി.എഫ് സ്ഥാനാർഥി വി.എസ്. ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ ആക്രമണം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തു പേർക്ക് പരിക്കേറ്റു. കല്ലാർ സ്വദേശി നജീം. എ (53), കരീം. എം (73), ഷാജഹാൻ. എം (58), അനിൽ കുമാർ. കെ (49), സത്യൻ. എസ് (70), സീനത്ത്. എസ് (60), ആരിഫ. കെ (75), റംല. കെ (70), മായ. പി (45), രാധാകൃഷ്ണൻ. കെ (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി തലക്ക് പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പൊന്മുടിയിൽ പോയി മടങ്ങിവരികയായിരുന്ന ഒരു സംഘമാണ് ഓഫീസ് അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തത്. സംഘം ഓഫിസിന് മുമ്പിൽ ഇറങ്ങി അസഭ്യം പറയുകയും ഓഫീസിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിലുള്ള സി.പി.എം പ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ആക്രമണം നേരിട്ടവർ പറഞ്ഞു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട സംഘത്തെ ആനപ്പാറയിൽ വെച്ച് തടഞ്ഞെങ്കിലും സംഘം വീണ്ടും അക്രമത്തിന് മുതിർന്നു. ഇതിനിടയിൽ വിതുര പൊലീസ് സ്ഥലത്തെത്തി സംഘത്തിലെ ആറു പേരെ കസ്റ്റഡിയിലെടുത്തു. വഞ്ചിയൂർ സ്വദേശികളായ അഫ്സൽ, അരുൺ, യദു, ശരത്, വിഷ്ണു, ഹാഷിം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Committee Office attackUDFvandalizedKerala Assembly Election 2026
News Summary - UDF election committee office vandalized in Vithura Kallar; activists including women beaten up
Next Story