യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്ക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്ക്ക് നവംബര് 15ന് കാസര്കോടുനിന്ന് തുടക്കമാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്, യു.ഡി.എഫ് കണ്വീനര് എം.എം. ഹസന്, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, എ.എ. അസീസ്, അനൂപ് ജേക്കബ്, ഡോ.എം.കെ. മുനീര്, സി.പി. ജോണ്, ദേവരാജന്, മാണി സി. കാപ്പന്, രാജന്ബാബു, ജോണ് ജോണ് തുടങ്ങിയ ഘടകകക്ഷി നേതാക്കള് സമ്മേളനങ്ങളില് പങ്കെടുക്കും. ജില്ലകളിലെ തെരഞ്ഞെടുപ്പ് വിലയിരുത്തലും ഭാവി സമരപരിപാടികള് തീരുമാനിക്കുന്നതും സംബന്ധിച്ച വിശദമായ ചര്ച്ചകള് സമ്മേളനങ്ങളില് നടത്തുമെന്നും യു.ഡി.എഫ് കണ്വീനര് എം.എം. ഹസന് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

