Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വ ബില്ലിനെതിരെ...

പൗരത്വ ബില്ലിനെതിരെ ജില്ലാ കേന്ദ്രങ്ങളിൽ യു.ഡി.എഫ്​ പ്രതിഷേധം

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും വിലക്കയറ്റത്തിനെതിരെയും സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസ്​ പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു.

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ, കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പ​ങ്കെടുത്ത്​ സംസാരിച്ചു.

കേന്ദ്ര സർക്കാർ ഭരണഘടനയെ പിച്ചിച്ചീന്തുന്നു​ -ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യയുടെ മതേതരത്വത്തെ കൊലപ്പെടുത്തുന്ന നടപടിയാണ്​ പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയതില​ൂടെ നടന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേ​ശ്​ ചെന്നിത്തല തിരുവനന്തപുരത്ത്​ പറഞ്ഞു.

മതത്തിൻെറ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്ന​ും അദ്ദേഹം വ്യക്തമാക്കി. ഡോ. അംബേദ്​ക്കർ ഇന്ത്യയെ ഒരു മതേതര രാജ്യമാക്കി കണ്ടാണ്​ ഭരണഘടന എഴുതിയത്​.

എന്നാൽ നരേന്ദ്ര മോദി ഈ രാജ്യത്തിൻെറ അടിസ്ഥാന ഘടകങ്ങളെ തകർക്കാൻ ശ്രമിക്കുകയും ഭരണ ഘടനയെ പിച്ചിച്ചീന്തുകയുമാണെന്ന്​ അദ്ദേഹം പറഞ്ഞു.

അമിത്​ ഷാ ഭരണഘടനയെ വെട്ടിമുറിച്ച് വികൃതമാക്കി -എം.കെ. മുനീർ

കണ്ണൂർ: ഭരണഘടനയിലെ ഓരോ അനു​​ച്ഛേദങ്ങളേയും വെട്ടിമുറിച്ച്​ ആർക്ക്​ മുന്നിലും കാണിക്കാൻ പറ്റാത്ത രൂപത്തിൽ വികൃതമാക്കിയെന്ന്​​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ചെയ്യുന്നതെന്ന്​ പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീർ.

ഭരണഘടനയെ ദുർബല​പ്പെടുത്തുന്ന ഒന്നും ഈ രാജ്യത്ത്​ നിയമമാക്കാൻ സർക്കാറിന്​ അവകാശമില്ല. ഇൗ രാജ്യത്ത്​ ഹിന്ദുവും മുസ്​ലിമും ക്രിസ്​ത്യാനിയുമെല്ലാം ഒരുമിച്ച്​ ജീവിക്കുകയാണ്​. മതത്തി​േൻറയോ ജാതിയുടേയോ പേരിൽ നിയമമുണ്ടാക്കാൻ പാടില്ല.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത്​ നടപ്പിലാക്കാൻ കൊക്കിൽ ജീവൻ ഉള്ളിടത്തോളം കാലം യു.ഡി.എഫ്​ അനുവദിക്കില്ലെന്നും മുനീർ കൂട്ടിച്ചേർത്തു.

കോഴിക്കോട്ട്​ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്​ഘാടനം ചെയ്​തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newsCAB protestCitizenship Amendment Act
News Summary - udf conduct protest against CAB -kerala news
Next Story