Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലുശേരിയിൽ യു.ഡി.എഫ്​ കമ്മിറ്റി ഓഫീസിന്​ തീയിട്ടു; ലീഗ്​​ പ്രവർത്തകന്‍റെ വീടിന്​ നേരെ കല്ലേറ്​

text_fields
bookmark_border
ബാലുശേരിയിൽ യു.ഡി.എഫ്​ കമ്മിറ്റി ഓഫീസിന്​ തീയിട്ടു; ലീഗ്​​ പ്രവർത്തകന്‍റെ വീടിന്​ നേരെ കല്ലേറ്​
cancel

കോഴിക്കോട്: ബാലുശേരി ഉണ്ണികുളത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ കമ്മിറ്റി ഒാഫീസിന് തീയിട്ടു. ലീഗ്​ പ്രവര്‍ത്തകന്‍റെ വീടിന്​ നേരെ കല്ലേറ്​, കാറിന്‍റെ ചില്ല്​ തകർന്നു.

ഉണ്ണികുളത്ത് ലീഗ്​​ പ്രവർത്തകൻ കിഴക്കെവീട്ടിൽ ലത്തീഫിന്‍റെ വീടിന് നേരെയാണ്​ അക്രമമുണ്ടായത്​. കല്ലേറിൽ ജനൽ ചില്ലുകളും കാറിന്‍റെ ഗ്ലാസും തകർന്നു.

ഇന്നലെ വൈകുന്നേരം 6 ന് യു.ഡി.എഫ് പ്രകടനത്തിന് നേരെ കരുമലയിൽ കല്ലേറും അക്രമവും ഉണ്ടായി. പിന്നീട് ഇരു വിഭാഗവും തമ്മിൽ നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാത്രി ലീഗ് പ്രവർത്തകന്‍റെ വീടിന് നേരെയും എകരൂലിലെ കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണമുണ്ടായത്.

മുകൾ നിലയിലുള്ള കോൺഗ്രസ് ഓഫീസിന്‍റെ അകത്തു കയറി അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു. പുതിയ കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ ജനവാതിലുകളും സീലിങ്ങും തറയിൽ പതിച്ച ടൈൽസ് ഉൾപ്പെടെ കത്തിനശിച്ചു.







Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UDF committee office set on fire
Next Story