Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം സ്വന്തമെന്ന്...

മലപ്പുറം സ്വന്തമെന്ന് യു.ഡി.എഫ്; നിലനിർത്താനും പിടിച്ചെടുക്കാനും എൽ.ഡി.എഫ്

text_fields
bookmark_border
malappuram
cancel

മലപ്പുറം: ജില്ലയിൽ ആ​കെ​യു​ള്ള 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ക്കു​ന്ന​ത് പൊ​ന്നാ​നി​യി​ലും ത​വ​നൂ​രി​ലും മാ​ത്രം. ബാ​ക്കി 14 ലും ​യു.​ഡി.​എ​ഫി​ന് വ്യ​ക്ത​മാ​യ മേ​ൽ​കൈ​യു​ണ്ട്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സി.​പി.​എം കോ​ട്ട​യാ​ണ് പൊ​ന്നാ​നി. വ​ഖ​ഫ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ എം.​കെ സ​ക്കീ​റി​ലൂ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫ് ക​ഠി​നാ​ധ്വാ​നം ചെ​യ്യു​മ്പോ​ൾ, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി നൗ​ഷാ​ദ​ലി​യി​ലൂ​ടെ അ​ട്ടി​മ​റി പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ് യു.​ഡി.​എ​ഫ്.

മു​ൻ മ​​ന്ത്രി​യും ഇ​ട​തു സ്വ​ത​ന്ത്ര​നു​മാ​യ ഡോ. ​കെ.​ടി ജ​ലീ​ലും ഡി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എ​സ് ജോ​യി​യും കൊ​മ്പ് കോ​ർ​ക്കു​ന്ന ത​വ​നൂ​രി​ൽ ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ശ​ങ്ക. 2021ൽ ​ജ​ലീ​ലി​ന്റെ ഭൂ​രി​പ​ക്ഷം 2564 വോ​ട്ട് മാ​ത്ര​മാ​ണ് എ​ന്ന​താ​ണ് കാ​ര​ണം.

വെ​റും 38 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു.​ഡി.​എ​ഫ് ജ​യി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ, ഇ​ത്ത​വ​ണ ഇ​രു​പ​ക്ഷ​വും പ്ര​ചാ​ര​ണ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണ്. ത​ദ്ദേ​ശ​ത്തി​ലെ മേ​ൽ​കൈ ന​ജീ​ബ് കാ​ന്ത​പു​ര​ത്തി​ന് പ​ക​രു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​ത​ല്ല. സി​റ്റി​ങ് എം.​എ​ൽ.​എ ലീ​ഗി​ലെ കു​റു​ക്കോ​ളി മൊ​യ്തീ​നെ​തി​രെ, മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ മ​ത്സ​രി​ക്കു​ന്ന തി​രൂ​രി​ൽ, വോ​ട്ടു​റ​പ്പി​ക്കാ​ൻ ഇ​രു​പ​ക്ഷ​വും ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് പി​ടി​​ച്ച നി​ല​മ്പൂ​രി​ലും എ​ൽ.​ഡി.​എ​ഫി​ന്റെ സി​റ്റി​ങ് സീ​റ്റാ​യ താ​നൂ​രി​ലും യു.​ഡി.​എ​ഫ് ഒ​രു​ചു​വ​ട് മു​ൻ​പി​ൽ​ത​ന്നെ. മ​ങ്ക​ട​യി​ൽ ലീ​ഗി​ലെ മ​ഞ്ഞ​ളാം​കു​ഴി അ​ലി​ക്കെ​തി​രെ, എ​ൽ.​ഡി.​എ​ഫ് പി​ന്തു​ണ​യോ​ടെ, മ​ത്സ​രി​ക്കു​ന്ന ലീ​ഗ് വി​മ​ത​ൻ കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ലീ​ഗ് വോ​ട്ടു​ക​ൾ ഇ​ള​ക്കു​​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം. വേ​ങ്ങ​ര​യി​ൽ ഇ​ട​ത് സ്വ​ത​ന്ത്ര​ൻ സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ലി​​ന്റെ അ​ടി​ത്ത​ട്ടി​ലി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തെ അ​തേ നാ​ണ​യ​ത്തി​ലാ​ണ് ലീ​ഗി​ലെ കെ.​എം. ഷാ​ജി നേ​രി​ടു​ന്ന​ത്.

വ​ണ്ടൂ​രി​ൽ ആ​റാം​ത​വ​ണ മ​ത്സ​രി​ക്കു​ന്ന എ.​പി അ​നി​ൽ​കു​മാ​റി​ന് എ​തി​ർ ഘ​ട​ക​ങ്ങ​ളു​ണ്ടെ​ങ്കി​ലും യു.​ഡി.​എ​ഫ് കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴാ​ൻ സാ​ധ്യ​ത​യി​ല്ല. മ​ഞ്ചേ​രി, കൊ​​​ണ്ടോ​ട്ടി, കോ​ട്ട​ക്ക​ൽ, തി​രൂ​ര​ങ്ങാ​ടി, മ​ല​പ്പു​റം, വ​ള്ളി​ക്കു​ന്ന് തു​ട​ങ്ങി​യ ലീ​ഗ് മ​ണ്ഡ​ല​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഇ​ള​ക്കം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​തി​നാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Assembly Election 2026Malappuram
News Summary - UDF claims Malappuram as its own
Next Story