Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വീട്...

‘വീട് കെട്ടിക്കൊണ്ടിരിക്കുകയാണ്, എന്തിനാണ് ഫർണീച്ചർ ഇപ്പോൾ മേടിക്കുന്നത്’- യു.ഡി.എഫ് മുഖ്യമന്ത്രി ചർച്ചയിൽ ശശി തരൂർ

text_fields
bookmark_border
‘വീട് കെട്ടിക്കൊണ്ടിരിക്കുകയാണ്, എന്തിനാണ് ഫർണീച്ചർ ഇപ്പോൾ മേടിക്കുന്നത്’- യു.ഡി.എഫ് മുഖ്യമന്ത്രി ചർച്ചയിൽ ശശി തരൂർ
cancel

കോഴിക്കോട്: യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനാവശ്യവും അർഥമില്ലാത്ത സംസാരവുമാണെന്ന് ശശി തരൂർ എം.പി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.അദ്ദേഹം. മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങൾ തെര​ഞ്ഞെടുപ്പ് സമയത്തുതന്നെ വ്യക്തമാക്കിയതാണ്. ജയിച്ച എം.എൽ.എമാരുടെ ഉപദേശം ചോദിച്ചിട്ട് ഹൈകമാൻഡ് ആണ് അക്കാര്യത്തിൽ തീരുമാനം എടുക്കുക. ഞങ്ങൾ ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകും. ആരാണ്, എവിടെയാണ്, ഏത് നഗരത്തിൽനിന്നാണ് ഉണ്ടാകുക എന്ന് അത് ഇപ്പോൾ പറയാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം കെട്ടിയ ശേഷം അല്ലേ നമുക്ക് ഫർണിച്ചറും മറ്റും ആവശ്യമുള്ളത്. എന്തിനാണ് ഇപ്പോൾ മേടിക്കുന്നത്. വീട് കെട്ടിക്കൊണ്ടിരിക്കുകയാണ്. മേയ് നാലിന് പൂർത്തിയാകും. അതിനുശേഷം നമ്മൾ തീരുമാനിക്കും. മികച്ച ഭൂരിപക്ഷത്തോടുള്ള വിജയമാണ് പ്രതീക്ഷിക്കുന്നത്. 2011ലെ പോലെ ഒരു ചെറിയ വിജയമായിരിക്കില്ല അതെന്നും അദ്ദേഹം പറഞ്ഞു.

തുടർ ഭരണ ലക്ഷ്യമാക്കി എൽ.ഡി.എഫ് പല മണ്ഡലങ്ങളിലും ബി.ജെ.പിയുമായി ഡീലിലേർപ്പെട്ടിട്ടുണ്ട്. പത്ത് വർഷക്കാലത്തിന് ശേഷമാണ് കേരളത്തിൽ കോൺഗ്രസിന് വിജയം ഉണ്ടാകുന്നതെന്ന് ആരും മറന്നുപോകരുത്. അതിന്റെ പ്രതിഫലനം ദേശീയ തലത്തിലും ഉണ്ടാവും. ഇവിടുത്തെ വിജയം കേന്ദ്രത്തിൽ ​പ്രതിപക്ഷ ഉത്തരാവാദിത്വത്തിന് കൂടുതൽ ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress MShashi TaroorUDFKerala Assembly Election 2026
News Summary - UDF Chief Minister: Discussions are unnecessary- Shashi Tharoor
Next Story