Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ തോമസിന് കെട്ടിവെക്കാൻ പണം നൽകി ഡോ. എം ലീലാവതി

text_fields
bookmark_border
Leelavathy
cancel
Listen to this Article

കൊച്ചി: യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് ഡോ. എം ലീലാവതിയെ സന്ദർശിച്ചു. ഉമക്ക് കെട്ടിവെക്കാനുള്ള തുക ലീലാവതിയാണ് നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമ തോമസ്, ഡോ. എം ലീലാവതിയുടെ വീട് സന്ദര്‍ശിച്ചത്.

പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്രിസ്തീയ വോട്ടുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ കർദിനാൾ ഹൗസിലും ഉമാ തോമസ് സന്ദർശനം നടത്തുന്നുണ്ട്.

എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫും രാവിലെ തന്നെ പ്രചാരണത്തിനിറങ്ങി. ഇടപ്പള്ളിയിൽ നിന്നാണ് തുടക്കം. തുടർന്ന് പാലാരിവട്ടം, തൃക്കാക്കര ഈസ്റ്റ്, തൃക്കാക്കര വെസ്റ്റ് എന്നിവിടങ്ങളിലും വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടും.

അതേസമയം, ബി.ജെ.പിയുടെയും ട്വൻറി- 20- ആം ആദ്മി പാർട്ടി സഖ്യത്തിന്റെയും സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബി.ജെ.പി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF candidate Uma Thomas M visited Leelavathi
Next Story