Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്ന് ഉ​മാ തോ​മ​സ്

text_fields
bookmark_border
Uma Thomas at Perunna
cancel
Listen to this Article

കോട്ടയം: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​.ഡി​.എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മാ തോ​മ​സ് ചങ്ങനാശ്ശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. അനുഗ്രഹം വാങ്ങാനാണ് താന്‍ പെരുന്നയില്‍ എത്തിയതെന്നും സുകുമാരന്‍ നായര്‍ പിതൃതുല്യനാണെന്നും കൂടിക്കാഴ്ചക്ക് ശേഷം ഉമ തോമസ് പറഞ്ഞു. പി.ടി തോമസുമായി ആത്മബന്ധമുള്ളയാളാണ് സുകുമാരന്‍ നായരെന്നും അവര്‍ പറഞ്ഞു.

സ​മു​ദാ​യ​ത്തി​ന്‍റെ പി​ന്തു​ണ അ​ഭ്യ​ര്‍​ഥി​ക്കാ​നാ​ണ് ഉ​മാ തോ​മ​സ് എ​ത്തിയ​ത്. മത- സാമുദായിക വോട്ടുകള്‍ക്ക് നിർണായക സ്വാധീനമുള്ള തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പെരുന്ന സന്ദര്‍ശനത്തിന് പ്രധാന്യമേറയാണ്.

അ​തേ​സ​മ​യം, പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാ​ത്ര​മേ കെ.​വി. തോ​മ​സി​നെ കാ​ണു​ക​യു​ള്ളു​വെ​ന്ന് ഉ​മാ തോ​മ​സ് പ​റ​ഞ്ഞു. പാ​ർ​ട്ടി പ​റ​യു​ന്ന​ത് അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ക്കും. സ്ഥാ​നാ​ർ​ഥി​യു​ടെ പ​രി​പാ​ടി​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത് ഡി​സി​സി ആ​ണെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UDF candidate Uma Thomas says Sukumaran Nair Father figure
Next Story