ഇടതു സ്ഥാനാർഥിക്ക് ചുവപ്പ് ഹാരമണിയിച്ച് യു.ഡി.എഫ് സ്ഥാനാർഥി
text_fieldsവിജയിച്ച ഇടതു സ്ഥാനാർഥി ജ്യോതിയെ ചുവന്ന ഹാരമണിയിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി പാങ്ങാടൻ സലീന
വണ്ടൂർ: തെരെഞ്ഞടുപ്പിനുശേഷം പരസ്പരം പോർവിളിയും കല്ലേറുമടക്കം നടത്തുന്നവർക്കിടയിൽ വേറിട്ട മാതൃക കാണിച്ച് പരാജയപ്പെട്ട സ്ഥാനാർഥിയായ വീട്ടമ്മ. വണ്ടൂർ കുറ്റിയിൽനിന്നുള്ള മനോഹര കാഴ്ചക്ക് നിറകൈയടിയാണ് സമൂഹമാധ്യമത്തിൽ.
വണ്ടൂർ പഞ്ചായത്ത് 12ാം വാർഡിൽനിന്ന് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി വി. ജ്യോതിയെയാണ് യു.ഡി.എഫ് സ്ഥാനാർഥി പാങ്ങാടൻ സലീന ചുവപ്പ് മാലയിട്ട് അനുമോദിച്ചത്. നാട്ടുകാരിൽ ആരോ പകർത്തിയ ദൃശ്യം സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുകയാണ്. വാശിയേറിയ പോരാട്ടത്തിൽ ലീഗിെൻറ പാങ്ങാടൻ സലീന 180 വോട്ടിനാണ് രണ്ടാം സ്ഥാനത്തായത്.
ഫലം വന്നശേഷം ജ്യോതി, സലീനയുടെ വീടിനു മുന്നിലൂടെ വാഹനത്തിൽ വോട്ടർമാർക്ക് നന്ദിയർപ്പിച്ച് കടന്നുപോകുേമ്പാഴാണ് അനുമോദനം ലഭിച്ചത്. പുതിയ മെംബർക്കൊപ്പം വികസന കാര്യത്തിൽ കൂടെയുണ്ടാകുമെന്നും സലീന പറയുന്നു.

