Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു
cancel
Listen to this Article

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ കുഴഞ്ഞയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ സിനി 26 വോട്ടിന് പരാജയപ്പെടുകയായിരുന്നു. സിനിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ശബരിനാഥൻ രംഗത്തെത്തി.

ശബരിനാഥന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് രാവിലെ ഹൃദയഭേദകമായ ഒരു വാർത്ത കേട്ടാണ് ഉണർന്നത്.പ്രിയപ്പെട്ട സിനി ചേച്ചി നമ്മളെ വിട്ടുപിരിഞ്ഞു. കോർപ്പറേഷനിലെ CMP യുടെ തീപ്പൊരി കൗൺസിലർ,ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാൻ യുഡിഫ് നിയോഗിച്ചപോരാളിയായിരുന്നു സിനി ചേച്ചി. ഈ കോട്ടയിൽ വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്, അതിനോടൊപ്പം 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേർക്കും ലഭിച്ചു. ആരോഗ്യപ്രശ്നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് സിമി ചേച്ചി പ്രവർത്തിച്ചത്. നമ്മുടെയെല്ലാം ഒരു ശക്തിയായിരുന്നു സിനി ചേച്ചി.ആദരാഞ്ജലികൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum CorporationUDF
News Summary - UDF candidate collapses and dies in Thiruvananthapuram
Next Story