Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രമവിരുദ്ധമായി...

ക്രമവിരുദ്ധമായി വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യുന്നുവെന്ന്; ആർ.ഡി.ഒയെ ഉപരോധിച്ച് യു.ഡി.എഫ്

text_fields
bookmark_border
ക്രമവിരുദ്ധമായി വോട്ടർമാരുടെ പേരുകൾ നീക്കംചെയ്യുന്നുവെന്ന്; ആർ.ഡി.ഒയെ ഉപരോധിച്ച് യു.ഡി.എഫ്
cancel

കോഴിക്കോട്: കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് വടകര ആർ.ഡി.ഒ ഓഫീസിന്മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധം.

സി.പി.എം നേതാക്കളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടികയിൽ നിന്ന് മനപൂർവ്വം പേരുകൾ വെട്ടിമാറ്റുന്നതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉദ്യോഗസ്ഥർ വോട്ടർപ്പട്ടികയിൽ നിന്ന് പേരുകള്‍ വെട്ടിമാറ്റുന്നത് അർഹരായ പല വോട്ടർമാരെയും മുന്നറിയിപ്പുകളില്ലാതെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് ജനാധിപത്യവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും, അന്യായമായി നീക്കം ചെയ്ത പേരുകൾ വോട്ടർപട്ടികയിൽ പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് യു.ഡി.എഫിന്റെ പ്രധാന ആവശ്യം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rdovoters listUDFKerala NewsKerala Assembly Election 2026
News Summary - UDF blocks RDO, alleging irregular removal of voters' names
Next Story