Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയകൊടുമുടിയിൽ യു.ഡി.എഫ്

text_fields
bookmark_border
വിജയകൊടുമുടിയിൽ യു.ഡി.എഫ്
cancel

കണ്ണൂർ: ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ സി.പി.എമ്മിന്റെ കണ്ണൂർ കോട്ടയിലുണ്ടായ വിള്ളൽ ആഘോഷിച്ച് യു.ഡി.എഫ്. നഗര ഗ്രാമ ഭേദമന്യേ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. യു.ഡി.എഫിന്റെ മിന്നും ജയത്തോടൊപ്പം ജില്ലയിൽ ഇടതു കോട്ടകൾ വിറപ്പിച്ച് സ്വന്തമാക്കി ചരിത്രം തിരുത്താനായതിന്റെ ആഹ്ലാദമാണ് പ്രവർത്തകർ പ്രകടിപ്പിച്ചത്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒമ്പതെണ്ണം എൽ.ഡി.എഫിനും രണ്ടെണ്ണം യു.ഡിഎഫിനുമാണുണ്ടായിരുന്നത്.

നിലവിൽ കൈയിലുണ്ടായിരുന്ന ഇരിക്കൂറിനും പേരാവൂരിനും പുറമെ കണ്ണൂരും തളിപ്പറമ്പും പയ്യന്നൂരും കൂടി പിടിച്ചെടുക്കാനായത് യു.ഡി.എഫിന് ചരിത്രനേട്ടമാണ്. എന്നും ചുവന്നു തുടുത്തിരുന്ന പയ്യന്നൂരും തളിപ്പറമ്പും മുൻ സഖാക്കളെക്കൊണ്ട് നഷ്‌പ്പെടേണ്ടി വന്നത് സി.പി.എമ്മിനുണ്ടാക്കുന്ന മുറിവ് ആഴത്തിലുള്ളതാണ്. അത് തിരിച്ചറിഞ്ഞതു കൊണ്ടാണ് പരിധിവിട്ട വിജയാഘോഷം നടത്താൻ യു.ഡി.എഫ് ഇറങ്ങിയത്. സംസ്ഥാന ഭരണം പത്ത് വർഷത്തിനിപ്പുറം വന്നു ചേർന്നതിന്റെ ആഹ്ലാദം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും ഉൾപ്രദേശങ്ങളിലടക്കം യു.ഡി.എഫ് ആഘോഷമാക്കിമാറ്റുകയായിരുന്നു. പ്രകടനത്തെ തുടർന്ന് പലയിടത്തും ഗതാഗതം സ്തംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UDF at the peak of victory
Next Story