Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃത്താലയിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ
text_fieldsbookmark_border
പാലക്കാട്: തൃത്താല നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് വ്യാഴാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വി.ടി ബൽറാം എം.എൽ.എക്കും കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർക്കും നേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപനമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.
പാലക്കാട് കൂറ്റനാട് കാഞ്ഞിരത്താണിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ ബൽറാമിന് നേരെ ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കും സ്ത്രീകൾ ഉൾപ്പെടെ പൊതുജനങ്ങൾക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
