Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോപാലകൃഷ്ണനെതിരെ...

ഗോപാലകൃഷ്ണനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും നിയമ നടപടിക്ക്

text_fields
bookmark_border
ഗോപാലകൃഷ്ണനെതിരെ യു.ഡി.എഫും എല്‍.ഡി.എഫും നിയമ നടപടിക്ക്
cancel
camera_alt

അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണൻ

ഗു​രു​വാ​യൂ​ര്‍: ഗു​രു​വാ​യൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി​യും ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്റെ വ​ര്‍ഗീ​യ പ​രാ​മ​ര്‍ശ​ങ്ങ​ള്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി എ​ല്‍.​ഡി.​എ​ഫും യു.​ഡി.​എ​ഫും. ഗോ​പാ​ല​കൃ​ഷ്ണ​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.​യു തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് ഗോ​കു​ല്‍ ഗു​രു​വാ​യൂ​ര്‍ ഹൈ​കോ​ട​തി​യി​ല്‍ റി​ട്ട് ഫ​യ​ല്‍ ചെ​യ്തു.

ജാ​തി-​മ​ത വേ​ര്‍തി​രി​വ് സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി വോ​ട്ട് നേ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍, ഗു​രു​വാ​യൂ​ര്‍ എ.​സി.​പി എ​ന്നി​വ​ര്‍ക്ക് ഗോ​കു​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​മു​ണ്ട്. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ പ്ര​സ്താ​വ​ന​ക​ള്‍ക്കെ​തി​രെ എ​ല്‍.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി. ​സു​മേ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ല്‍കി. ഗു​രു​വാ​യൂ​രി​ന് വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത പാ​ര്‍ട്ടി​യു​ടെ പ്ര​തി​നി​ധി​യാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ വ​ര്‍ഗീ​യ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് സു​മേ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nda candidateB. GopalakrishnanUDF-LDFKerala Assembly Election 2026
News Summary - UDF and LDF to take legal action against Gopalakrishnan
Next Story