ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി പ്രത്യയശാസ്ത്രം; യു.ഡി.എഫ് കൂട്ടുകെട്ട് ആത്മഹത്യാപരം – കോടിയേരി
text_fieldsതിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയെ നേരിടാനെന്ന പേരിൽ യു.ഡി.എഫുണ്ടാക്കുന്ന ആത്മഹത്യാപരമായ കൂട്ടുകെട്ട് ആർ.എസ്.എസിന് കടന്നുവരാൻ കാരണമാകുകയേയുള്ളൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജമാഅത്തെ ഇസ്ലാമി, വെൽഫെയർപാർട്ടി, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.െഎ എന്നിവരുമായി സഖ്യമുണ്ടാക്കാനാണ് കോൺഗ്രസിെൻറയും യു.ഡി.എഫിെൻറയും നീക്കം. മുസ്ലിം ലീഗിനെ ഇപ്പോൾ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ്. ഒരുകാലത്ത് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ത്തവരായിരുന്നു ലീഗ്. എന്നാൽ ജമാഅത്തെ ഇസ്ലാമിയുെടയും എസ്.ഡി.പി.െഎയുെടയും ഭാഗമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് മുസ്ലിം ലീഗ് എത്തിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുന്നതിെൻറ പ്രത്യാഘാതം ലീഗിന് അവരുടെ പാർട്ടിയിൽനിന്നുതന്നെ അനുഭവിക്കേണ്ടിവരും. ഇത് ലീഗിനുതന്നെ ആപത്കരമാണ്.
ഒാരോ കാലഘട്ടത്തിൽ ഒാരോ നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചത്. അവരുമായി ഒരു രാഷ്ട്രീയ കൂട്ടുകെട്ടും ഒരു കാലഘട്ടത്തിലും സി.പി.എം ഉണ്ടാക്കിയിട്ടില്ല. ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണമെന്നാണ് ജമാഅത്തെ ഇസ്ലാമി പറയുന്നത്. ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന ആർ.എസ്.എസിെൻറ സമാന്തര പ്രസ്ഥാനമാണിത്. അത്തരത്തിലുള്ള പ്രസ്ഥാനങ്ങളുമായൊക്കെ സഖ്യമുണ്ടാക്കാനുള്ള യു.ഡി.എഫ് നീക്കം ആർ.എസ്.എസിെൻറ കടന്നുവരവിനേ സഹായകമാകൂ.
ഒരുവശത്ത് ജമാഅത്തെ ഇസ്ലാമി, പോപുലർഫ്രണ്ട് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ധാരണയുണ്ടാക്കുേമ്പാൾ മറുവശത്ത് ആർ.എസ്.എസുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കുകയുമാണ് കോൺഗ്രസ്. മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആർ.എസ്.എസ് കാര്യാലയത്തിൽ പോയി ചര്‍ച്ച നടത്തിയത് ഇൗ രഹസ്യ ബാന്ധവത്തിെൻറ ഭാഗമായാണ്.
ബാർ കോഴയുമായി ബന്ധപ്പെട്ട് ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ നിയമവശം പരിശോധിച്ച് അന്വേഷണത്തിന് സർക്കാർ തയാറാകണം. പാർട്ടി ഒാഫിസിൽ പലരും പണം കൊടുത്തിട്ടുണ്ടാകുമെന്ന ചെന്നിത്തലയുടെ പ്രതികരണം പണം വാങ്ങിയെന്ന് സമ്മതിക്കുന്നതാണ്. പാർട്ടി ഒാഫിസിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അത് അവിടത്തെ രേഖകളിൽ കാണണമെന്ന് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.