Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങൾ തുടങ്ങിയ ശേഷമുള്ള സർവെകൾ​ക്കെതിരെ യു.ഡി.എഫ്​

text_fields
bookmark_border
oommen chandy, chennithala
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ തെരഞ്ഞെടുപ്പ്​ നടപടിക്രമങ്ങൾ തുടങ്ങിയ ശേഷമുള്ള സർവെകൾ​ക്കെതിരെ യു.ഡി.എഫ്​. പോളിങ്​ നടപടികൾ തുടങ്ങിയ ശേഷം നടത്തുന്ന സർവെകൾക്ക്​ വിലക്കേർപ്പെടു​ത്തണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫിസർ ടിക്കാറാം മീണക്ക്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കത്ത്​ നൽകി.

ബൂത്തിലെത്താൻ സാധിക്കാത്ത മുതിർന്ന പൗരൻമാർ ഉൾപ്പെടെയുള്ളവരു​െട വോ​ട്ട്​ രേഖപ്പെടു​ത്തുന്ന നടപടി ആരംഭിച്ച ശേഷവും സർവെകൾ തുടരുന്നുണ്ട്​. ഇത്തരം സർവെകൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്നുമുള്ള​ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്​ സർവെകൾക്കെതിരെ യു.ഡി.എഫ്​ രംഗത്ത്​ വന്നത്​.

സർവെ കൊണ്ട്​ യു.ഡി.എഫിനെ തളർത്താമെന്ന്​ ആരും കരുതേണ്ടെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. സർവെ ഫലങ്ങൾ യു.ഡി.എഫ്​ പ്രവർത്തകരെ വീറും വാശിയുമുള്ളവരാക്കി തീർത്തെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PollingPre Poll SurveyUDF
News Summary - udf against the pre poll survey after starting polling activities
Next Story