Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരപ്പിള്ളി ജല...

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി അനുവദിക്കില്ലെന്ന്​ ചെന്നിത്തല; സർക്കാറിനെതിരെ എ.ഐ.വൈ.എഫും

text_fields
bookmark_border
athirappilly-and-chennithala
cancel

തിരുവനന്തപുരം: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകിയ ഉത്തരവ് പുറത്തുവന്നതോടെ പ്രതിഷേധവുമായി പ്രതിപക്ഷവും എ.ഐ.വൈ.എഫും. ജൂൺ നാലിനാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.എസ്​.ഇ.ബിക്ക്​ എന്‍.ഒ.സി നല്‍കിയത്. സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ ലഭിക്കാനാണ് എന്‍.ഒ.സി അനുവദിച്ചത്. ഏഴുവര്‍ഷമാണ് എന്‍.ഒ.സി കാലാവധി. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏഴുവര്‍ഷം വേണ്ടിവരും എന്നതിനാലാണിത്. 

എൻ.ഒ.സി കൊടുക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാറിനെ പ്രതിപക്ഷം അനുവദിക്കില്ല. പദ്ധതി ഒഴിവാക്കുമെന്നായിരുന്നു നിയമസഭയിൽ മന്ത്രി അറിയിച്ചിരുന്നത്​. വീണ്ടും ആരംഭിക്കാനുള്ള നീക്കം ജനവഞ്ചനയാണ്‌. ലോകം മുഴുവൻ ഇന്ന്​ ഡാമുകൾ ഡീകമ്മീഷൻ ചെയ്യുന്ന കാലമാണ്​. 

ചാലക്കുടി പുഴയിൽ ഈ ഡാം കെട്ടുന്നതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്ന സാഹചര്യമാണ്​. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നതിനെ യു.ഡി.എഫ്​ ശക്​തമായി നേരിടും. ഇതിനെതിരെ ജനകീയ ​പ്രക്ഷോഭങ്ങൾ ഉണ്ടാകും. പ്രളയങ്ങളുടെ ആഘാതത്തിൽ കേരളം ഇതുവരെ മോചിതമായിട്ടില്ല. ആ സന്ദർഭത്തിലാണ്​ വീണ്ടും ഡാം കെട്ടാൻ സർക്കാർ ഒരുങ്ങുന്നത്​. കോവിഡി​​​െൻറ മറവിൽ എന്ത്​ തോന്ന്യവാസവും നടത്താമെന്നുള്ളതി​​​െൻറ അവസാനത്തെ ഉദാഹരണമാണിതെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു. സംസ്​ഥാന വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ മഹിളാ കോൺഗ്രസ്​ തിരുവനന്തപുരത്ത്​ നടത്തിയ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.ഒ.സി നല്‍കിയ നടപടി ഇടതു നയത്തിന് വിരുദ്ധമാണെന്ന്​ എ.ഐ.വൈ.എഫ് അറിയിച്ചു. പദ്ധതി വിഭാവനം ചെയ്ത കാലം മുതല്‍ സി.പി.ഐ അതിനെതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ഇല്ലാതാക്കുമെന്നും പദ്ധതിയുടെ ഭാഗമായ വൃഷ്​ട്രിപ്രദേശത്തെ വനഭൂമി വെള്ളത്തിനടിയിലാകുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിമര്‍ശനം. 163 മെഗാവാട്ടി​​​െൻറ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല പഠന റിപ്പോര്‍ട്ടുകളിലും പദ്ധതി പരിസ്ഥിതിക്ക് വിനാശകരമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് എ.ഐ.വൈ.എഫ് ചൂണ്ടിക്കാണിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaUDFcpiathirappillyathirappilly projectaiyf
News Summary - udf is against athirappilly electricity porject
Next Story