ഉദയകുമാറിെൻറ മരണം പൊലീസിെൻറ ഉരുട്ടൽ പ്രയോഗംകൊണ്ടെന്ന് മൊഴി
text_fieldsതിരുവനന്തപുരം: ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിെൻറ മരണം പൊലീസിെൻറ ഉരുട്ടൽ പ്രയോഗം കൊണ്ടെന്ന് ഫോറൻസിക് ഡയറക്ടർ. ഉദയകുമാറിെൻറ മരണം സ്വാഭാവികമല്ലെന്നും കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുമ്പുണ്ടായ മാരക മർദനംകൊണ്ടാണെന്നും കേസിലെ സാക്ഷി ഡോ. ശ്രീകുമാരി മൊഴി നൽകി. ഉരുട്ടാൻ ഉപയോഗിച്ച ജി.ഐ പൈപ്പും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ഈ പൈപ്പ് കൊണ്ടാണ് ഉദയകുമാറിനെ പ്രതികൾ ഉരുട്ടിക്കൊലപ്പെടുത്തിയതെന്നാണ് അേന്വഷണസംഘം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസ് വിചാരണ വ്യാഴാഴ്ച തുടരും. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
ഡിവൈ.എസ്.പി ഇ.കെ. സാബു, സർക്കിൾ ഇൻസ്പെക്ടർ ടി. അജിത്കുമാർ, ഹെഡ് കോൺസ്റ്റബിൾ വി.പി. മോഹൻ, കോൺസ്റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 2005 സെപ്റ്റംബർ 27ന് രാത്രി 10.30നാണ് ശ്രീകണ്ശ്വേരം പാർക്കിൽനിന്ന് ഇ.കെ. സാബുവിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം സ്റ്റേഷനിലെത്തിച്ച് യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
