Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുട്ടിക്കൊല: ഒരു...

ഉരുട്ടിക്കൊല: ഒരു സാക്ഷി കൂടി മൊഴിമാറ്റി

text_fields
bookmark_border
ഉരുട്ടിക്കൊല: ഒരു സാക്ഷി കൂടി മൊഴിമാറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ ഫോ​ർ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ മു​ൻ എ.​എ​സ്.​ഐ ജ​ലാ​ലു​ദ്ദീ​ൻ മൊ​ഴി​മാ​റ്റി. ഉ​ദ​യ​കു​മാ​ർ ഫോ​ർ​ട്ട് സ്​​റ്റേ​ഷ​നി​ൽ ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ച​സം​ഭ​വം താ​ൻ അ​റി​യു​ന്ന​ത് സം​ഭ​വ​ത്തി​​​െൻറ പി​റ്റേ​ദി​വ​സ​മാ​ണെ​ന്ന് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. സം​ഭ​വ​ദി​വ​സം ത​നി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​യാ​യി​രു​ന്നു. ഉ​ദ​യ​കു​മാ​ർ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ മ​രി​ച്ച വി​വ​രം സം​ഭ​വ​ദി​വ​സം രാ​വി​ലെ ആ​ദ്യം അ​റി​ഞ്ഞു എ​ന്നാ​ണ് ഇ​യാ​ൾ സി.​ബി.​ഐ ക്ക് ​ആ​ദ്യം മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. അ​താ​ണ്​ ഇ​പ്പോ​ൾ തി​രു​ത്തി​യ​ത്. എ​ന്നാ​ൽ, ഫോ​ർ​ട്ട് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്​​ക്വാ​ഡ്​  ഉ​ണ്ടാ​യി​രു​ന്ന​താ​യി സ​മ്മ​തി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ വി​ചാ​ര​ണ വേ​ള​യി​ലാ​ണ്​ ഇ​യാ​ൾ മൊ​ഴി മാ​റ്റി​യ​ത്.

 2005 സെ​പ്റ്റം​ബ​ർ 27ന്  ​രാ​വി​ലെ 10.30ന് ​ഫോ​ർ​ട്ട് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത ഉ​ദ​യ​കു​മാ​റി​നെ ഉ​രു​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഗൂ​ഢാ​ലോ​ച​ന, കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഡി​വൈ.​എ​സ്.​പി ഇ.​കെ. സാ​ബു, സി.​െ​എ ടി.​അ​ജി​ത്​​കു​മാ​ർ, ഹെ​ഡ് കോ​ൺ​സ്​​റ്റ​ബി​ൾ വി.​പി. മോ​ഹ​ൻ, കോ​ൺ​സ്​​റ്റ​ബി​ൾ​മാ​രാ​യ ജി​ത​കു​മാ​ർ, ശ്രീ​കു​മാ​ർ, സോ​മ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newscustody murdermalayalam newsUdayakumar
News Summary - Udayakumar police custody murder- Kerala news
Next Story