ഉരുട്ടിക്കൊല: രേഖകളിൽ കൃത്രിമം കാട്ടാൻ നിർദേശമുണ്ടായതായി മൊഴി
text_fieldsതിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രേഖകളിൽ കൃത്രിമം കാട്ടാൻ ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് നിർദേശമുണ്ടായതായി സാക്ഷിയായ പൊലീസ് കോൺസ്റ്റബിളിെൻറ വെളിപ്പെടുത്തൽ. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ രേഖകളിൽ കൃത്രിമം കാണിക്കാനുള്ള നിർദേശം അന്നത്തെ സി.ഐ ഇ. കെ.സാബു,എസ്.ഐ ടി.അജിത് കുമാർ എന്നിവരാണ് നിർദേശം നൽകിയതെന്ന് അന്നത്തെ ഹെഡ് കോൺസ്റ്റബിൾ തങ്കമണിയാണ് മൊഴി നൽകിയത്.
12 വർഷത്തിനു ശേഷം ഇക്കാര്യം പറയുമ്പോൾ വേദനയുണ്ടെന്നും സാക്ഷി കോടതി മുമ്പാകെ കൂട്ടിച്ചേർത്തു. ഇതു കൂടാതെ സി.ഐ ഓഫിസിൽനിന്നും ചോദ്യം ചെയ്ത ശേഷം മരിച്ച ഉദയകുമാറിനെ ഇരുതോളിലും തൂക്കിഎടുത്തുകൊണ്ട് വന്നത് അന്നത്തെ കേൺസ്റ്റബിൾമാരായ ജിതകുമാറും ശ്രീകമാറും ചേർന്നായിരുന്നു. ഇൗ രണ്ട് പൊലീസുകാരും കേസിൽ പ്രതികളാണ്.
ഈ വെളിപ്പെടുത്തൽ കേസിെൻറ വിധിയിൽ നിർണായക സ്വാധീനം ചെലുത്തും. കേസിെൻറ വിചാരണയിൽ ഇതുവരെ മൊഴി നൽകിയവരെല്ലാം മൊഴി മാറ്റിപ്പറഞ്ഞിരുന്നു. മുൻ ഹെഡ് കോൺസ്റ്റബിൾ വിജയകുമാർ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴി വരെ മാറ്റുകയായിരുന്നു. കേസിലെ അഞ്ചാം സാക്ഷിയും മാപ്പുസാക്ഷിയുമായ തങ്കമണിയുടെ ഈ മൊഴി നിർണായകമാണ്.
2005 സെപ്റ്റംബർ 27ന് രാത്രി 10.30 ഇ.കെ.സാബുവിെൻറ നേതൃത്വത്തിെല െപാലീസ് സംഘമാണ് ഉദയകമാറിനെ കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
