ഉദയകുമാർ ഉരുട്ടിക്കൊല കേസ്: അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ രണ്ട് മുൻ എസ്.പിമാർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കോടതി. 13 വർഷം മുമ്പ് തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലാണ് ഉദയകുമാര് എന്ന യുവാവ് ഉരുട്ടിക്കൊലക്കിരയായത്. കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജെ. നാസർ ബുധനാഴ്ച ശിക്ഷ വിധിക്കും. രണ്ട് മുൻ എസ്.പിമാർ, ഒരു ഡിവൈ.എസ്.പി, ഒരു എ.എസ്.െഎ, ഒരു സീനിയർ സിവിൽ പൊലീസ് ഒാഫിസർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആറ് പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാം പ്രതിയും സിവിൽ പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന സോമൻ വിചാരണവേളയിൽ മരിച്ചു. ഒന്നും രണ്ടും പ്രതികളായ മലയിൻകീഴ് കമലാലയത്തിൽ ഡി.സി.ആർ.ബി എ.എസ്.െഎ കെ. ജിതകുമാർ, നെയ്യാറ്റിൻകര സ്വദേശിയും നാർക്കോട്ടിക് സെല്ലിലെ സീനിയർ സിവിൽ പൊലീസ് ഒാഫിസറുമായ എസ്.വി. ശ്രീകുമാർ എന്നിവരെ കൊലപാതകം ഉൾപ്പെടെ വകുപ്പുകൾ പ്രകാരവും നാല് മുതൽ ആറുവരെ പ്രതികളായ നേമം പള്ളിച്ചൽ സ്വദേശിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി. അജിത്കുമാർ, വെള്ളറട കെ.പി ഭവനിൽ മുൻ എസ്.പി ഇ.കെ. സാബു, വട്ടിയൂർക്കാവ് സ്വദേശി മുൻ എസ്.പി ടി.കെ. ഹരിദാസ് എന്നിവരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകൾ പ്രകാരവുമാണ് കുറ്റക്കാരെന്ന് കെണ്ടത്തിയത്. മറ്റൊരു പ്രതി വി.പി. മോഹനനെ കോടതി നേരത്തേ കുറ്റമുക്തനാക്കിയിരുന്നു. ആറു പ്രതികളെ മാപ്പുസാക്ഷികളാക്കിയാണ് സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചത്.
അടിയന്തരാവസ്ഥ വേളകളിൽ മാത്രം കേട്ടിരുന്ന ഉരുട്ടൽപോലുള്ള മർദനമുറകൾ നിർത്തലാക്കേണ്ട സമയമായെന്നും സാധാരണ കൊലപാതകമായി ഇതിനെ കാണാൻ കഴിയില്ലെന്നും സി.ബി.ഐ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. മരിച്ച ഉദയകുമാറിെൻറ മാതാവിന് നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു.
2005 സെപ്റ്റംബർ 27 ന് മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് അന്നത്തെ ഫോർട്ട് സി.ഐയായിരുന്ന ഇ.കെ. സാബുവിെൻറ പ്രത്യേക സ്ക്വാഡിലുള്ള പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽെവച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
