ഉദയകുമാർ ഉരുട്ടിക്കൊല: മൂന്നുപേരുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു
text_fieldsകൊച്ചി: തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ മുൻ എസ്.പിയടക്കം മൂന്ന് പ്രതികൾക്ക് സി.ബി.െഎ കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് ഹൈകോടതി തടഞ്ഞു.
നാലുമുതൽ ആറുവരെ പ്രതികളായ നേമം പള്ളിച്ചൽ സ്വദേശിയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ ടി. അജിത്കുമാർ, വെള്ളറട കെ.പി ഭവനിൽ മുൻ എസ്.പി ഇ.കെ. സാബു, വട്ടിയൂർക്കാവ് സ്വദേശി മുൻ എസ്.പി ടി.കെ. ഹരിദാസ് എന്നിവരുടെ ശിക്ഷയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. മൂന്നുവർഷം തടവും 5000 രൂപ പിഴയുമാണ് ഇവർക്ക് തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചത്. ഇവരുടെ അപ്പീൽ പരിഗണിച്ച ഹൈകോടതി മൂന്നുപേർക്കും ജാമ്യവും അനുവദിച്ചു.
13 വർഷം മുമ്പ് നടന്ന സംഭവത്തിൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഇവരെ കോടതി ശിക്ഷിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്ഠേശ്വരം പാർക്കിൽനിന്ന് അന്ന് ഫോർട്ട് സി.ഐയായിരുന്ന ഇ.കെ. സാബുവിെൻറ പ്രത്യേക സ്ക്വാഡിെല പൊലീസുകാരാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
