You are here

വീട്ടമ്മയെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളി; ഭർത്താവും കാമുകിയും അറസ്​റ്റിൽ

10:55 AM
10/12/2019
udayamperur-murder-case
പ്രേം​കു​മാ​ർ, സു​നി​ത ബേ​ബി, കൊ​ല്ല​പ്പെ​ട്ട​ വി​ദ്യ​

കൊ​ച്ചി: വീ​ട്ട​മ്മ​യെ കൊ​ന്ന് കു​റ്റി​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച ഭ​ർ​ത്താ​വും കാ​മു​കി​യും മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​റ​സ്​​റ്റി​ൽ. ഉ​ദ​യം​പേ​രൂ​ർ ആ​മേ​ട ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശ്ശേ​രി ഇ​ത്തി​ത്താ​നം കൊ​ല്ല​മ​റ്റം വീ​ട്ടി​ൽ പ്രേം​കു​മാ​ർ (40),  കാ​മു​കി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഴ്സി​ങ് സൂ​പ്ര​ണ്ടാ​യി ജോ​ലി ചെ​യ്യു​ന്ന വെ​ള്ള​റ​ട അ​ഞ്ചു​മ​ര​ങ്ങാ​ല വാ​ല​ൻ​വി​ള വീ​ട്ടി​ൽ സു​നി​ത ബേ​ബി (35) എ​ന്നി​വ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത്​ അ​റ​സ്​​റ്റി​ലാ​യ​ത്. പ്രേം​കു​മാ​റി​െൻറ ഭാ​ര്യ ചേ​ർ​ത്ത​ല പു​ത്ത​ന​മ്പ​ലം സ്വ​ദേ​ശി വി​ദ്യ​യാ​ണ്​ (48) സെ​പ്​​റ്റം​ബ​ർ  21ന്​ ​കൊ​ല്ല​പ്പെ​ട്ട​ത്. 

വി​ദ്യ​യെ ഇ​ല്ലാ​താ​ക്കി ഒ​രു​മി​ച്ച് ജീ​വി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യി തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​ർ എം. ​വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു. കൊ​ല​ക്ക് സ​ഹാ​യി​ച്ച​ത്​ സു​നി​ത​യാ​യി​രു​ന്നു. സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​ത്തി​നി​ടെ​യാ​ണ്​ ഇ​രു​വ​രും കാ​ണു​ക​യും പ്ര​ണ​യ​ത്തി​ലാ​കു​ക​യും ചെ​യ്ത​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന സു​നി​ത ഭ​ർ​ത്താ​വും മ​ക്ക​ളു​മാ​യി അ​ക​ന്ന് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന പ്രേം​കു​മാ​റും ഭാ​ര്യ​യും ത​മ്മി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ​ക്ക്​ ര​ണ്ട്​ മ​ക്ക​ളു​ണ്ട്. ആ​യു​ർ​വേ​ദ ചി​കി​ത്സ​ക്ക് എ​ന്നു​പ​റ​ഞ്ഞ് ഭാ​ര്യ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ശേ​ഷ​മാ​ണ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭാ​ര്യ​യു​മാ​യി ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം ക​ഴു​ത്തി​ൽ ക​യ​ർ മു​റു​ക്കി​യാ​ണ് കൊ​ല. ഈ ​സ​മ​യം കെ​ട്ടി​ട​ത്തി​െൻറ മു​ക​ൾ​നി​ല​യി​ൽ സു​നി​ത​യു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം തി​രു​നെ​ൽ​വേ​ലി​യി​ലെ​ത്തി​ച്ച് കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ വി​ദ്യ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ നേ​ത്രാ​വ​തി എ​ക്​​സ്​​പ്ര​സ്​​ ട്രെ​യി​നി​​െൻറ ശു​ചി​മു​റി​യി​ലെ മാ​ലി​ന്യ​ക്കൊ​ട്ട​യി​ൽ ഉ​പേ​ക്ഷി​ച്ചു. തി​രി​ച്ചെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. 96, ദൃ​ശ്യം എ​ന്നീ സി​നി​മ​ക​ളാ​ണ്​ കൊ​ല​ക്ക്​ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന്​ പ്ര​തി​ക​ൾ ​സ​മ്മ​തി​ച്ചു.

മു​മ്പ്​ പ​ല​ത​വ​ണ വി​ദ്യ​യെ കാ​ണാ​താ​യി​രു​ന്നു. ഇ​ത്​ മു​ത​ലാ​ക്കി​യാ​യി​രു​ന്നു പ്രേം​കു​മാ​റി​​െൻറ നീ​ക്കം.​ എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ൽ പ്രേം​കു​മാ​റി​െൻറ പ​ങ്കി​നെ​ക്കു​റി​ച്ച് പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചു. മൂ​ന്ന് ദി​വ​സം മു​മ്പ് ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​​ ചെ​യ്യു​ക​യാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ കോ​ട​തി​ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​ളൊ​ഴി​ഞ്ഞ ഹൈ​വേ​ക്ക് സ​മീ​പം വി​ദ്യ​യു​ടെ മൃ​ത​ദേ​ഹം കി​ട്ടി​യ സം​ഭ​വ​ത്തി​ൽ തി​രു​നെ​ൽ​വേ​ലി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ച്​ വ​രി​ക​യാ​യി​രു​ന്നു. 

Loading...
COMMENTS