തൃശൂരില്‍ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു
text_fieldsതൃശൂർ: ആമ്പല്ലൂരിൽ ഊബര്‍ ടാക്സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ അളഗപ്പനഗർ യൂനിയൻ ഓഫീസിന് മുന്നിൽവെച്ചാണ് അക്രമി സംഘം ടാക്സി ഡ്രൈവർ ആക്രമിച്ച് കാര്‍ തട്ടിയെടുത്തത്. മണ്ണംപേട്ട കരുവാപ്പടി പാന്താരി വിജയെൻറ മകൻ രാകേഷ്(32) ആണ് ആക്രമണത്തിന് ഇരയായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂരിലെ ദിവാന്ജിമൂലയില്നിന്നാണ് രണ്ടുപേര്‍ രാകേഷിെൻറ ഊബര്‍ ടാക്സി വിളിച്ചത്. പുതുക്കാട്ടേക്കായിരുന്നു ഓട്ടം. കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ ഇവര്‍ രാജേഷിനെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു. രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്ക് കടന്നു. പരിക്കേറ്റ രാകേഷ് പുതുക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഹൈവേ പൊലീസ് കാർ കാലടിയിൽ വെച്ച് പിടികൂടി. എന്നാൽ അക്രമികൾ കാറുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
