Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ...

യു.എ.പി.എ ചുമത്തുന്നത്​ പുനരാലോചിക്കണം -സി.പി.എം ജില്ല നേതൃത്വം

text_fields
bookmark_border
p-mohanan-master
cancel

കോഴിക്കോട്​: സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പാർട്ടിയിലും കടുത്ത അമർഷം. തികഞ്ഞ അവധാനതയോടെ മാത്രമേ യു.എ.പി.എ ചുമത്താൻ പാടുള്ളൂ എന്ന്​ പാർട്ടി ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. യു.എ.പി.എ ചുമത്തുന്നത്​ അംഗീകരിക്കാനാവില്ല. മാവോവാദികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തി​​​​​െൻറയോ സൗഹൃദത്തി​​​​െൻറയോ പേരിൽ യു.എ.പി.എ ചുമത്തുന്നത്​ പുനരാലോചിക്കണം. മാവോവാദി രീതിയിലുള്ള പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും പൊതുസമൂഹത്തിന്​ അംഗീകരിക്കാനാവില്ല. ഭീകരപ്രവർത്തനങ്ങൾ തടയുന്നതിന്​ അവസാനഘട്ടത്തിൽ ചുമ​ത്തേണ്ട നിയമമാണിത്​. െപാലീസ്​ പുനരാലോചന നടത്തണം. സമഗ്രമായ അന്വേഷണം വേണം -മോഹനൻ പറഞ്ഞു.

പാർട്ടി ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗവും പാർട്ടി ബുദ്ധിജീവിയുമായ കെ.ടി. കുഞ്ഞിക്കണ്ണനും രണ്ട്​ യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ അതിശക​്​തമായി വിമർശിച്ച്​ രംഗത്തെത്തി. ആശയപ്രചാരണത്തി​​​െൻറയോ രാഷ്​ട്രീയ അഭിപ്രായങ്ങളുടെയോ പേരിൽ യു.എ.പി.എ ചുമത്തരുതെന്നത് സർക്കാറി​​​െൻറയും സി.പി.എമ്മി​​​െൻറയും പ്രഖ്യാപിത നയമാണെന്ന്​ കുഞ്ഞിക്കണ്ണൻ പറഞ്ഞു.

കരിനിയമം ഉപയോഗിച്ച് കമ്യൂണിസ്​റ്റ്​ പാർട്ടി അംഗങ്ങളെതന്നെ ജയിലിൽ അടക്കുമ്പോൾ പൊലീസിനെ നിയന്ത്രിക്കുന്നത് ഇടതുപക്ഷ സർക്കാർതന്നെയാണോ എന്ന് സംശയമുയരുന്നുവെന്ന്​ ചില പാർട്ടി അനുഭാവികൾതന്നെ ഫേസ്​ബുക്കിൽ പ്രതിഷേധിച്ചു. കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണമെന്ന്​ സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ ആവശ്യ​െപ്പട്ടതും സർക്കാറിന്​ തലവേദനയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistcpimkerala newsuapamalayalam news
News Summary - uapa should recheck said cpim district committee -kerala news
Next Story