യു.എ.പി.എ കേരളത്തിൽ നടപ്പാക്കരുത് -കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: യു.എ.പി.എ കേരളത്തിൽ നടപ്പാക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യു.എ.പി.എ നടപ്പാക്കില്ലെന്ന് പറയാനുള്ള രാഷ്ട്രീയ ആർജവം കാണിക്കണം. യു.എ.പി.എയിൽ എൻ.ഐ.എക്കും കേരളാ പൊലീസിനും ഒരേ നിലപാടാണെന്നും കാനം ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത് പോലെ യു.എ.പി.എ വേണ്ടെന്ന് വെക്കാൻ സർക്കാർ തയാറാകണം. പൗരത്വ ഭേദഗതി നിയമത്തിൽ ഇല്ലാത്ത ഭരണഘടനാ ബാധ്യത എന്തിനെന്നും കാനം ചോദിച്ചു. ഇതിനുള്ള രാഷ്ട്രീയ ആർജവം കാണിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
രാജ്യത്ത് മൊത്തമായി ഇടതുപാർട്ടികൾ സ്വീകരിച്ചിട്ടുള്ള നിലപാടാണിത്. ഈ നിലപാട് കേരളത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. പാർട്ടി കോൺഗ്രസ് അംഗീകരിച്ചിട്ടുള്ള നിലപാടും ഇതുതന്നെയാണ്. ഏതു സാഹചര്യത്തിലാണ് ഈ നിലപാട് മാറ്റുന്നതെന്ന് ബന്ധപ്പെട്ടവരാണ് മറുപടി പറയേണ്ടതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
