You are here

സ്വർണക്കടത്ത്​: യു.എ.പി.എ ചുമത്തി; സ്വപ്​നയുടെ പങ്ക്​ വ്യക്​തം - എൻ.ഐ.എ

  • ഹരജി ചൊവ്വാഴ്​ച വീണ്ടും പരിഗണിക്കും

15:56 PM
10/07/2020
sarith-swapna
സ​ന്ദീ​പ്​, സ​രി​ത്ത്​, സ്വപ്​ന സുരേഷ്​

കൊ​ച്ചി: യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​​​​െൻറ ഡി​േ​പ്ലാ​മാ​റ്റി​ക്​ കാ​ർ​ഗോ ഉ​പ​യോ​ഗി​ച്ച്​ 15 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ല്​ പ്ര​തി​ക​ൾ​ക്കെ​തി​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) എ​ഫ്.​ഐ.​ആ​ർ സ​മ​ർ​പ്പി​ച്ചു. രാ​ജ്യ​ത്തി​​​​െൻറ സാ​മ്പ​ത്തി​ക സ്ഥി​ര​ത​ക്കും ദേ​ശീ​യ​സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​വു​ന്ന രീ​തി​യി​ൽ അ​ന​ധി​കൃ​ത​മാ​യി വ​ൻ​തോ​തി​ൽ സ്വ​ർ​ണം ക​ട​ത്തി​യ​ത്​ തീ​വ്ര​വാ​ദ കു​റ്റ​ത്തി​​​​െൻറ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്​ എ​റ​ണാ​കു​ളം പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ എ​ഫ്.​ഐ.​ആ​ർ സ​മ​ർ​പ്പി​ച്ച്​ അ​ന്വേ​ഷ​ണ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. 

ക​സ്​​റ്റം​സി​​​​െൻറ ക​സ്​​റ്റ​ഡി​യി​ലു​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി.​എ​സ്. സ​രി​ത്ത്​, ഒ​ളി​വി​ൽ ക​ഴി​യു​ന്ന സ്വ​പ്​​ന സു​രേ​ഷ്​ എ​ന്ന സ്വ​പ്​​ന​പ്ര​ഭ സു​രേ​ഷ്, യു.​എ.​ഇ കോ​ൺ​സു​ലേ​റ്റി​ലെ പ്ര​തി​നി​ധി​യു​ടെ പേ​രി​ൽ കു​ടും​ബം അ​യ​ച്ച പാ​ർ​സ​ൽ ഒ​രു​ക്കി​യ യു.​എ.​ഇ​യി​ൽ ക​ഴി​യു​ന്ന കൊ​ച്ചി സ്വ​ദേ​ശി ഫാ​സി​ൽ ഫ​രീ​ദ്, സ്വ​ർ​ണ​ക്ക​ട​ത്തി​ൽ നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ന്ദീ​പ്​ നാ​യ​ർ എ​ന്നി​വ​രെ​യാ​ണ്​ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ പ്ര​തി​ക​ളാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ്​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ ചു​മ​ത​ല​ക്കാ​ര​​​​െൻറ പേ​രി​ലെ​ത്തി​യ ബാ​ഗേ​ജി​ൽ​നി​ന്ന്​ 15 കോ​ടി വി​ല വ​രു​ന്ന 30 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. 

3 കു​റ്റ​ങ്ങ​ൾ

നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മ​ത്തി​ലെ 16 (തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം), 17 (തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ പ​ണം സ്വീ​ക​രി​ക്കു​ക), 18 (ഗൂ​ഢാ​ലോ​ച​ന) തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്​ 

കേസിൽ പ്രതിപ്പട്ടികയിലുള്ള സ്വപ്​ന സുരേഷിൻെറ മുൻകൂർ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. എന്നാൽ, ആരോപണങ്ങൾ എന്തൊക്കെയെന്ന് വ്യക്തതയില്ലെന്നും എഫ്.ഐ.ആർ. പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹരജിക്കാരി സ്വപ്നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷക്ക് എതിരായ പ്രവർത്തനമാണ് നടന്നതെന്നും യു.എ.പി.എ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. 

കേന്ദ്ര സർക്കാറിന് വേണ്ടി അഡ്വ. രവി പ്രകാശ് ഡൽഹിയിൽ നിന്നാണ് വിഡിയോ കോൺഫറൻസിംഗ് വഴി നിലപാട് വ്യക്തമാക്കിയത്. കള്ളക്കടത്ത് സംബന്ധിച്ച് വിവരം നൽകിയവർ നൽകിയ പേരുകളിൽ ഒന്ന് സ്വപ്നയുടേതായിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ഈ വിവരത്തിൻെറ അടിസ്ഥാനത്തിലുള്ള കരുനീക്കങ്ങളെ തുടർന്നാണ് സ്വർണം പിടിച്ചത്. അന്വേഷണം നടത്തിയവരും സ്വപ്നയുടെ പങ്കാളിത്തം വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ കടത്തിൽ അവർക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട കടലാസു ജോലികൾ പൂർത്തിയാക്കാനും കൊണ്ടു വന്ന സ്വർണം വിട്ടു കിട്ടാനും വേണ്ടി ശ്രമം നടത്തിയത് സ്വപ്നയാണ്. പിടിയിലായ പ്രതിയുടെ മൊഴിയിലും സ്വപ്നക്ക് പങ്കുള്ളതായി പറയുന്നുണ്ട്. സ്വർണം പിടികൂടിയത് മുതൽ ഫോൺ ഓഫ് ചെയ്ത് ഇവർ ഒളിവിൽ പോയത്​ സംശയമുണ്ടാക്കുന്ന പ്രവൃത്തിയാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പൂർണമായ അന്വേഷണം നടത്തിയാലേ ഹരജിക്കാരി നിരപരാധിയാണോയെന്ന് പറയാനാവൂ. അന്വേഷണം അതിൻെറ പ്രാരംഭ ദിശയിലാണ്. സ്വാധീനമുള്ളവർക്കും കേസിൽ പങ്കുള്ളതായാണ് വ്യക്തമാകുന്ന​െതന്നും അഡ്വ രവി പ്രകാശ്​ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഒമ്പതേ കാലോടെ സ്വർണ കടത്ത് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി എൻ.ഐ.എ വ്യക്തമാക്കി. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിന് പണം സമ്പാദിക്കൽ, ഗൂഡാലോചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്. രാജ്യത്തിൻെറ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നതും രാജ്യ സുരക്ഷക്ക് ഭീഷണിയുമായ സംഭവമാണിതെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എഫ്.ഐ.ആർ പകർപ്പ് ലഭ്യമാക്കണമെന്നും ഇതിന് മറുപടി നൽകാൻ സമയം അനുവദിക്കണമെന്നമെന്നും സ്വപ്​നക്ക്​ വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്ന് ഹരജി വീണ്ടും 14ന് പരിഗണിക്കാനായി ജസ്റ്റിസ് അശോക് മേനോൻ മാറ്റി.

Latest Video:

Loading...
COMMENTS