യു.എ.പി.എ കേസ്; പ്രതികെള കസ്റ്റഡിയിൽ വാങ്ങുന്നതിൽ പൊലീസിൽ ആശയക്കുഴപ്പം
text_fieldsകോഴിക്കോട്: യു.എ.പി.എ കേസ് പ്രതികെള കസ്റ്റഡിയിൽ വാങ്ങുന്നതിൽ പൊലീസിൽ ആശയക്കുഴപ്പമെന്ന് സൂചന. മേലുദ് യോഗസ്ഥരിൽ നിന്ന് കൃത്യമായ മാർഗ്ഗനിർദ്ദേശമില്ലാത്തതിനാലാണ് പൊലീസ് കോടതിയിൽ അപേക്ഷ നൽകുന്നത് നീളുന ്നത് എന്നാണ് വിവരം. വെള്ളിയാഴ്ചയാണ് സി.പി.എം പ്രവർത്തകരായ ഒളവണ്ണ മൂർക്കനാട് താഹ ഫസൽ (24), തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവർ അറസ്റ്റിലായത്. ഇവരോടൊപ്പമുള്ളയാൾ ഒാടിരക്ഷപ്പെടുകയായിരുന്നു. ഇയാളാണ് പ്രധാനി എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെയുള്ള അന്വേഷണത്തിൽ ഇയാളെ തിരിച്ചറിയാൻ പോലും പൊലീസിനായിട്ടില്ല. മാത്രമല്ല പിടിയിലായവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം െചയ്തപ്പോഴും ഒ ാടിരക്ഷപ്പെട്ടയാളെക്കുറിച്ച് സൂചനയൊന്നും കിട്ടിയില്ല. പ്രതികളുെട മൊബൈൽ ഫോൺ ബന്ധങ്ങൾ പരിേശാധിച്ച് നടത്തിയ അന്വേഷണത്തിലും ഇയാളെ കുറിച്ച് വിവരമില്ല.
ഇതോടെയാണ് ജയിലിലുള്ളവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മന്ത്രിമാരും സി.പി.എം നേതാക്കളുമടക്കം വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പ്രതിഷേധവുമായി രംഗത്തുവന്നു. ധനമന്ത്രി ടി.എം. തോമസ് െഎസക്ക് പ്രതിയിലൊരാളുടെ വീട്ടിൽ നേരിട്ടുപോയി കുടുംബത്തോടൊപ്പമുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് ഒൗദ്യോഗിക തലത്തിൽ ആശയക്കുഴപ്പം മറനീക്കിയത്. പലനേതാക്കളും പൊലീസിനെതിരെ പരസ്യമായി രംഗത്തുവന്നത് ഒരുഘട്ടത്തിൽ ആഭ്യന്തരവകുപ്പിെന ‘പ്രതിക്കൂട്ടി’ലാക്കുകയും െചയ്തു.
അതിനിടെ പ്രതികളുടെ ജാമ്യം പരിഗണിക്കുന്ന വേളയിൽ പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ സൗത്ത് അസി. കമീഷണർ എ.ജെ. ബാബു പ്രതികളെ തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെ ജാമ്യ ഹരജി നൽകുന്നതിന് പ്രതികൾ ൈഹക്കോടതി അഭിഭാഷ കനെ സമീപിച്ചു. പ്രതികൾക്ക് ജില്ല ജയിലിൽ സുരക്ഷ ഭീഷണിയുെണന്ന സൂപ്രണ്ടിെൻറ റിപ്പോർട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് തള്ളുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
