Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ:...

യു.എ.പി.എ: സി.പി.എമ്മും പൊലീസും​ ഏറ്റുമുട്ടലിലേക്ക്​

text_fields
bookmark_border
യു.എ.പി.എ: സി.പി.എമ്മും പൊലീസും​ ഏറ്റുമുട്ടലിലേക്ക്​
cancel

കോഴിക്കോട്​: പാർട്ടി പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി ജയിലിലടച്ച സംഭവത്തിൽ പ്രതിരോധത്തിലായതിനു പിന്ന ാലെ സി.പി.എമ്മും പൊലീസും ഏറ്റുമുട്ടലിലേക്ക്​. അണികളും നേതാക്കളും സ്വന്തം ഭരണത്തിൽനിന്നുണ്ടായ ദുരനുഭവത്തിൽ ക ടുത്ത അതൃപ്​തിയിലാണ്. ആഭ്യന്തര വകുപ്പ്​ കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പൂർണമായും ​തള്ളിപ്പറയാതെ പൊല ീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്​ നേതാക്കളിൽ പലരും. ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കളുടെ​ പ്രതികരണം കരുതലോടെയാ​െണങ്കിലും യുവാക്കൾക്കൊപ്പം നിൽക്കാനാണ്​ പാർട്ടിയുടെ തീരുമാനം. അറസ്​റ്റിലായവർ ഉൾപ്പെടുന്ന സി.പി.എം സൗത്ത്​​ ഏരിയ കമ്മിറ്റി പൂർണമായും പൊലീസ്​ നയത്തെ തള്ളിപ്പറഞ്ഞ്​ രംഗത്തുവന്നു. ​

അതിനിടെ, സി.പി.എം അനുഭാവികളുൾപ്പെടുന്ന വാട്​സ്​ആപ്​ ഗ്രൂപ്പുകളിൽ സ്വന്തം ഭരണകാലത്ത്​ പാർട്ടിക്കാർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതി​െ​ര കടുത്ത വിമർശനമാണ്​ ഉന്നയിക്കുന്നത്​. വാട്​സ്​ആപ്​ പ്രതികരണവും ചർച്ചയും അതിരുകടക്കരുതെന്നും ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നും മുതിർന്ന നേതാക്കൾ അറിയിച്ചിട്ടും ഗ്രൂപ്പുകളിലെ വിമർശനങ്ങൾക്ക്​ കുറവില്ല. സിനിമ, സാമൂഹിക രംഗത്തെ ഇടതുസഹയാത്രികരിൽ പലരും യു.എ.പി.എക്കെതിരെ ഇടുന്ന ഫേ​സ്ബുക്ക്​​ പോസ്​റ്റുകളും ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത്​ ചിലർ ചർച്ച ​െകാഴുപ്പിക്കുന്നുണ്ട്​. തികഞ്ഞ അവധാനതയോടെ മാത്രമേ യു.എ.പി.എ ചുമത്താവൂ എന്ന സി.പി.എം ജില്ല കമ്മിറ്റിയുടെ അഭിപ്രായം സെക്രട്ടറി പി. മോഹനൻ ഞായറാഴ്​ചയും ആവർത്തിച്ചു. സൗത്ത്​ എരിയ കമ്മിറ്റിക്കു പിന്നാലെ മറ്റു കമ്മിറ്റികളും പരസ്യപ്രതികരണവു​മായി രംഗത്തുവരാനുള്ള സാധ്യത കൂടി പരിഗണിച്ചാണ്​ ജില്ല നേതൃത്വം വിയോജിപ്പ്​ വീണ്ടും വെളിവാക്കിയത്​.

യു.എ.പി.എ ചുമത്തുന്നത്​ അംഗീകരിക്കാനാവാത്തതിനാലാണ്​ പരസ്യമായി പ്രതികരിക്കുന്നതെന്നാണ്​ ജില്ല സെക്രട്ടറി വീണ്ടും മാധ്യമങ്ങളോട്​ പറഞ്ഞത്​. പാർട്ടി കടുത്ത എതിർപ്പുമായി രംഗത്തുവന്നതിനു പിന്നാലെ തെളിവുകളുടെ അടിസ്​ഥാനത്തിലാണ്​ പൊലീസ്​ നടപടി കൈക്കൊണ്ടതെന്ന്​ സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജി​​െൻറ പ്രതികരണം പുറത്തുവന്നിട്ടുണ്ട്​. പ്രതികൾക്ക്​ മാവോവാദി ബന്ധമുണ്ടെന്നതി​​െൻറ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഇവ കോടതിയിൽ ഹാജരാക്കുമെന്നുമാണ്​ പൊലീസ്​ വിശദീകരണം. അതേസമയം, സർക്കാർ നിലപാട്​ മറികടന്ന്​ പൊലീസിന്​ നടപടി സ്വീകരിക്കാനാവില്ല എന്നതിനാൽ കേസി​​െൻറ തുടരന്വേഷണം സംബന്ധിച്ച്​ ഒൗദ്യോഗികതലത്തിൽതന്നെ ആശയക്കുഴപ്പമുണ്ട് എന്നാണ്​ സൂചന​. അപക്വമായ നടപടിയാണ്​ പൊലീസി​​െൻറ ഭാഗത്തുനിന്നുണ്ടായതെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്കെതി​െ​ര കർശന നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPA
News Summary - UAPA case
Next Story