യു.എ.പി.എ: പ്രതികൾക്കൊപ്പമുള്ളയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകോഴിക്കോട്/പന്തീരാങ്കാവ്: യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത സി.പി.എം പ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന മൂ ന്നാമനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വെളളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിക്കുസമീപം റോന്തുചുറ്റുന ്നതിനിടെ മൂന്നുപേരെ സംശയ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഒാടി രക്ഷപ്പെെട്ടന്നുമാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24), തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരിപ്പോൾ ജയിലിലാണ്. പ്രതികളെ സ്റ്റേഷനിൽ ചോദ്യം ചെയ്തപ്പോൾ മൂന്നാമത്തെ ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇരുവരുടെയും മൊബൈൽ നമ്പറുകളിലേക്ക് വിളിച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
അതിനിടെ, അറസ്റ്റിലായവരുടെ മുൻകാല പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ െപാലീസ് ശേഖരിച്ചു. ഇരുവർക്കും നേരത്തേതെന്ന മാവോവാദി അനുകൂല പ്രവർത്തനമുണ്ടായിരുന്നതായി െതളിയിക്കുന്ന ചില തെളിവുകൾ പൊലീസിെൻറ പക്കലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഞായറാഴ്ച സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ അധ്യക്ഷതയിൽ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പന്തീരാങ്കാവ് സ്റ്റേഷനിൽ യോഗം ചേർന്നു.
മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ ത്വാഹ ഫസലിെൻറ വീട്ടില്‍ നിന്നും ലഘുലേഖകളും പുസ്തകങ്ങളും അലൻ ഷുഹൈബിെൻറ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണും പിടിച്ചെടുത്തെന്നാണ് പൊലീസിെൻറ മഹസർ റിപ്പോര്‍ട്ടില്‍ പറയുന്നത്. വെളളിയാഴ്ച അര്‍ധരാത്രിയിലും ശനിയാഴ്ച പുലര്‍ച്ചയും ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയിൽ ത്വാഹയുടെ വീട്ടില്‍ നിന്നും തുറക്കാത്ത പാഴ്സല്‍ കൊറിയര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ‘ഇന്ത്യയുടെ ജാതിചിന്ത നമ്മുടെ കാഴ്ചപ്പാട് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി’, ‘ഇന്ത്യന്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിെൻറ പറയപ്പെടാത്ത കഥ’എന്നീ പുസ്തകവും നോട്ട് ബുക്കുകളും ഡയറികളും പിടിച്ചെടുത്തു. പത്രത്തിെൻറ പേജുകള്‍ക്കിടയില്‍ മടക്കി വെച്ച ലഘു ലേഖകളും ലാപ്ടോപ്പും മൊബൈല്‍ സിമ്മും പിടിച്ചെടുത്തെന്നും പറയുന്നു. സിറ്റി പൊലീസ് മേധാവി എ.വി. ജോർജിെൻറ മേൽനോട്ടത്തിൽ സൗത്ത് അസി. കമീഷണർ എ.ജെ. ബാബുവാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
