Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ കേസ്: ...

യു.എ.പി.എ കേസ്: ഓടിമറഞ്ഞ മൂന്നാമൻ പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പൊലീസ്

text_fields
bookmark_border
യു.എ.പി.എ കേസ്:  ഓടിമറഞ്ഞ മൂന്നാമൻ പാണ്ടിക്കാട് സ്വദേശി ഉസ്മാനെന്ന് പൊലീസ്
cancel

കോ​ഴി​ക്കോ​ട്: മാ​വോ​വാ​ദി​ബ​ന്ധ​മാ​രോ​പി​ച്ച് പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി​യ സി.​പി.​എം പ്ര​വ​ ര്‍ത്ത​ക​രാ​യ അ​ല​ന്‍ ഷു​ഹൈ​ബി​നും താ​ഹ ഫ​സ​ലി​നു​മൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി ഉ​സ്മാ​നെ​ന്ന് പൊ​ലീ​സ്. കേ​ര​ള, ത​മി​ഴ്‌​നാ​ട് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം തി​ര​യു​ന്ന ഉ​സ്മാ‍​െൻറ പേ​രി​ൽ മൂ​ന്ന് യു.​എ.​പി.​എ കേ​സു​ക​ൾ ഉ​ൾ​െ​പ്പ​ടെ 10 കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഉ​സ്മാ​നെ​തി​രെ​യു​ള്ള കേ​സു​ക​ൾ.

താ​ഹ​യെ​യും അ​ല​നെ​യും പി​ടി​കൂ​ടു​ന്ന സ​മ​യ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ട​യാ​ളു​ടെ ബാ​ഗ് പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഈ ​ബാ​ഗ്​ ഉ​സ്​​മാ​​േ​ൻ​റ​താ​ണെ​ന്നും ഇ​തി​ൽ​നി​ന്ന് മാ​വോ​വാ​ദി​ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന പോ​സ്​​റ്റ​റു​ക​ൾ ല​ഭി​ച്ചു എ​ന്നു​മാ​ണ് പൊ​ലീ​സ് ഭാ​ഷ്യം. മു​മ്പ് യു.​എ.​പി.​എ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ ഉ​സ്മാ​ൻ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു.
ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഉ​സ്മാ​നെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ്
അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUAPA casePandikkad Usman
News Summary - UAPA case Kerala Pandikkad Usman-Kerala News
Next Story