Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എ.പി.എ​; അലൻെറയും...

യു.എ.പി.എ​; അലൻെറയും താഹയുടേയും ജാമ്യാപേക്ഷ ഹൈകോടതി വിധി പറയാൻ മാറ്റി

text_fields
bookmark_border
യു.എ.പി.എ​; അലൻെറയും താഹയുടേയും ജാമ്യാപേക്ഷ ഹൈകോടതി വിധി പറയാൻ മാറ്റി
cancel

കൊച്ചി: മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബിന്‍റെയും താഹ ഫസലി​ൻെറയും ജാമ്യാപേക്ഷ ഹൈകോടതി വിധി പറയാൻ മാറ്റി. അന്വേഷണം പ്രഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക്​ ജാമ്യം അന ുവദിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, സി.പി.എമ്മിന്‍റെ മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന ്​ പ്രതികള്‍ കോടതിയിൽ വാദിച്ചു.

ജാമ്യം അനുവദിക്കണമെന്നും യു.എ.പി.എ ചുമത്താവുന്ന തരത്തിൽ പൊലീസ്​ യാതൊന്നും തങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ പ്രതികൾ ഹരജി നൽകിയത്. കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണമെന്നാണ് ഹരജിക്കാരുടെ വാദം.

നിരോധിക്കപ്പെട്ട മാവോവാദ സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും ഇവരിൽ നിന്ന്​ കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നവംബർ ഒന്നിനാണ്​ യുവാക്കളെ പന്തീരാങ്കാവ്​ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് ഡയറി പൊലീസ് കഴിഞ്ഞ ദിവസം ഹൈകോടതിക്ക് കൈമാറിയിരുന്നു. കേസിൽ അന്വേഷണം നടക്കുകയാണെന്നും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാൾ നിരവധി യു.എ.പി.എ കേസുകളിൽ പ്രതിയാ​െണന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoisthigh courtkerala newsmalayalam newsThaha FasalUAPA caseAllen shuhaib
News Summary - uapa case; high court set the case for deliver verdict -kerala news
Next Story