Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.പി.എ കേസ്; അലനെയും താഹയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

text_fields
bookmark_border
alen-shuhaib-thaha-fasal
cancel

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച്​ യു.എ.പി.എ ചുമത്തി അറസ്​റ്റുചെയ്​ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ ് കസ്റ്റഡിയില്‍ വിട്ടു. നവംബർ 15 വൈകിട്ട് വരെയാണ് അലനെയും താഹയേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും കോട തിയില്‍ ഹാജരാക്കിയ ശേഷം ഉച്ചകഴിഞ്ഞ് കസ്റ്റഡിയില്‍ വിടും.

കൂടുതൽ ചോദ്യം ചെയ്യലിനായി അലന്‍ ഷുഹൈബിനെയും താ ഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാൽ ഹൈകോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ നിരസിക്കണമെന്ന്​ പ്രതിഭാഗം ആവശ്യപ്പെട്ടു.

പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ, പെൻഡ്രൈവ്, മെമ്മറി കാർഡ് എന്നിവയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നും ഈ വിവരങ്ങൾ കൂടി ഉൾപെടുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ്​ കോടതിയെ അറിയിച്ചു.

സി.പി.എം ബ്രാഞ്ച്​ അംഗങ്ങളായ അലൻ ഷുഹൈബിനും താഹ ഫസലിനും മാവോവാദി ബന്ധ​മുണ്ടെന്ന്​​ തെളിഞ്ഞാൽ പാർട്ടിയിൽ നിന്ന്​ പുറത്താക്കുമെന്ന്​ പന്നിയങ്കര ലോക്കൽ കമ്മിറ്റി ജനറൽ ബോഡി യോഗത്തിൽ ചൊവ്വാഴ്​ച ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം ടി.പി. ദാസൻ റിപ്പോർട്ട്​ ചെയ്​തു. ഇരുവരുടെയും സിപിഐ മാവോയിസ്റ്റ് ബന്ധത്തെകുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി മുന്നംഗ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAPA case - Alan and Taha sent to police custody - Kerala news
Next Story