Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികൾക്കെതിരെ...

വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ന്യായീകരിക്കാനാവില്ല -പ്രകാശ്​ കാരാട്ട്​

text_fields
bookmark_border
Prakash-Karat
cancel

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിൽ മാവോവാദി ബന്ധം ആരോപിച്ച് രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ വിമർശിച്ച്​ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. വിദ്യാര്‍ഥികളും സി.പി.എം പ്രവർത്തകരുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ്​ നടപടി തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാര്‍ നിര്‍ബന്ധമായ ും ഇത് പരിശോധിച്ച് യു.എ.പി.എ നീക്കണമെന്നും തെറ്റുതിരുത്തണമെന്നും ആവശ്യപ്പെട്ടു.

യു.എ.പി.എ ചുമത്തിയത്​ ഒരുകാ രണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. ഏതെങ്കിലും ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ ചുമത്താനുള്ളതല്ല യു.എ.പി.എ. യു.എ.പി .എയുടെ അടിസ്ഥാനത്തില്‍ കേസ് മുന്നോട്ടുപോകാതിരിക്കാന്‍ നിയമപരമായി എന്തുനടപടി സ്വീകരിക്കാന്‍ സാധിക്കുമോ അത് സര്‍ക്കാര്‍ സ്വീകരിക്കണം. അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടി​​​​െൻറ വെടിവെപ്പില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്​റ്റീരിയല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് വിശ്വസിക്കുന്നതെന്നും കാരാട്ട് മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.


യു.എ.പി.എ ചുമത്തുന്നത്​ രാജ്യവ്യാപക പ്രതിഷേധത്തെ ദുർബലപ്പെട ുത്തും –കാനം
കോ​ട്ട​യം: ഗു​ജ​റാ​ത്തി​ലെ ക​രി​നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ ധ​മു​യ​രു​േ​മ്പാ​ൾ കേ​ര​ള​ത്തി​ൽ യു.​എ.​പി.​എ ചു​മ​ത്തു​ന്ന​ത്​ പ്ര​തി​ഷേ​ധ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം ര​ാ​ജേ​ന്ദ്ര​ൻ. കോ​ട്ട​യ​ത്ത്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ർ​ക്കാ​ർ യു.​എ.​പി.​എ അ​നു​സ​രി​ച്ച് ആ​ളു​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ തു​ട​ങ്ങി​യാ​ൽ ഈ ​ക​രി​നി​യ​മ​ത്തി​നെ​തി​രെ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഇ​ട​തു​പോ​രാ​ട്ട​ത്തെ അ​ത്​ ദു​ർ​ബ​ല​പ്പെ​ടു​ത്തും. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ചാ​ണ്​ സി.​പി.​െ​എ നി​ല​പാ​ട്​ എ​ടു​ത്ത​ത്. നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്​ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യു​മാ​ണ്.

മാ​വോ​യി​സ്​​റ്റാ​കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ൽ​കി​യ​ത് സ​ർ​ക്കാ​റാ​ണ്. സി.​പി.​ഐ​യോ​ട്​ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ട​ല്ല സ​ർ​ക്കാ​ർ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. പോ​ട്ട, ടാ​ഡ തു​ട​ങ്ങി​യ ക​രി​നി​യ​മ​ങ്ങ​ൾ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന്​ വേ​ണ്ടെ​ന്ന് വെ​ച്ചി​രു​ന്നു. അ​ത് പു​തി​യ പേ​രി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ്.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ​യി​ൽ ക​രി​നി​യ​മം പാ​സാ​ക്കി​യ​പ്പോ​ൾ മോ​ദി​യു​ടെ ഏ​റെ നാ​ള​ത്തെ സ്വ​പ്നം പൂ​വ​ണി​ഞ്ഞു​വെ​ന്നാ​യി​രു​ന്നു അ​വി​ട​ത്തെ ഒ​രു​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യു​ള്ള പൊ​ലീ​സ്​ അ​തി​ക്ര​മം പാ​ടി​ല്ല. കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ട​യി​ൽ പൊ​ലീ​സും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഏ​റ്റു​മു​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


യു.എ.പി.എ കരിനിയമം തന്നെ –എം.എ. ബേബി
ക​ണ്ണൂ​ർ: യു.​എ.​പി.​എ ക​രി​നി​യ​മം ത​ന്നെ​യാ​ണെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ക​ണ്ണൂ​രി​ൽ ചി​ന്ത പു​സ്​​ത​കോ​ത്സ​വം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ മാ​ധ്യ​മ ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​എ.​പി.​എ ക​രി​നി​യ​മം ത​ന്നെ​യാ​ണെ​ന്ന്​ പാ​ർ​ട്ടി നി​ര​വ​ധി ത​വ​ണ അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​ണ്. അ​തു​ത​ന്നെ​യാ​ണ്​ ത​​െൻറ​യും വ്യ​ക്​​തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​ലീ​സാ​ണ്​ ര​ണ്ട്​ യു​വാ​ക്ക​ൾ​ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​േ​മ്പാ​ൾ ഇൗ ​നി​യ​മം ദു​രു​പ​യോ​ഗം ചെ​യ്​​തി​ട്ടു​ണ്ടോ എ​ന്ന്​ സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കും. യു.​എ.​പി.​എ എ​ന്ന​ത്​ രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്ന ഒ​രു നി​യ​മ​മാ​ണ്. സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി രാ​ജ്യ​ത്തു​ള്ള നി​യ​മം അ​നു​സ​രി​ച്ചേ പ​റ്റൂ. എ​ന്നാ​ൽ, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഇ​ത്​ ദു​രു​​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ടോ എ​ന്ന്​ സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കും. സി.​പി.​എ​മ്മി​ൽ മാ​വോ​വാ​ദി​ അ​നു​കൂ​ലി​ക​ളും ചി​ന്താ​ഗ​തി​യു​ള്ള​വ​രും നു​ഴ​ഞ്ഞു​ക​യ​റു​ന്നു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്​ –ബിനോയ് വിശ്വം
അ​ഗ​ളി: ആ​ശ​യ​ത്തെ ആ​ശ​യം കൊ​ണ്ടാ​ണ് നേ​രി​ടേ​ണ്ട​തെ​ന്ന് സി.​പി.​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​നോ​യ് വി​ശ്വം. അ​ഗ​ളി​യി​ൽ സി.​പി.​ഐ സം​ഘ​ടി​പ്പി​ച്ച രാ​ഷ്​​ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​വോ​വാ​ദി​ക​ളു​ടെ സാ​യു​ധ പോ​രാ​ട്ട​ത്തോ​ട് സി.​പി.​ഐ ഒ​രി​ക്ക​ലും യോ​ജി​ക്കു​ന്നി​ല്ല.

വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളി​ലൂ​ടെ മാ​വോ​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ടു​മ്പോ​ൾ അ​തി​നെ​തി​രെ ചെ​റു​ത്തു​നി​ൽ​പ്​ ന​ട​ത്തു​ന്ന​ത് സി.​പി.​ഐ​യും സി.​പി.​എ​മ്മും മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​മ്പോ​ൾ ഈ ​ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. മാ​വോ​വാ​ദി​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് തെ​റ്റ​ല്ല. ഭ​ക്ഷ​ണം ചോ​ദി​ച്ച് എ​ത്തു​ന്ന​വ​രെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ പാ​ടി​ല്ല. മാ​വോ​യി​സ​ത്തെ അ​നു​കൂ​ലി​ച്ച് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത് സി.​പി.​എം ആ​ണ്. ചീ​ഫ് സെ​ക്ര​ട്ട​റി രാ​ഷ്​​ട്രീ​യ ലേ​ഖ​ന​മെ​ഴു​തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash karatkerala newsmalayalam newsUAPA case
News Summary - UAPA case against students is not justified -Prakash Karat - Kerala news
Next Story