യു.എ.പി.എ കേസ്: പ്രതികൾ ആശയവിനിമയം നടത്തിയത് കോഡ് ഭാഷയിലെന്ന് പൊലീസ്
text_fieldsകോഴിക്കോട്: യു.എ.പി.എ ചുമത്തി ജയിലിലടച്ച ത്വാഹ ഫസലും അലൻ ഷുഹൈബും മാവോവാദി പ്രവ ർത്തകരാണെന്നും ഇരുവരും ആശയവിനിമയത്തിന് കോഡ് ഭാഷ ഉപയോഗിച്ചതായും പൊലീസ്. രണ ്ടുപേരും നേരേത്ത മാവോവാദി അനുകൂല യോഗങ്ങളിൽ പെങ്കടുത്തിട്ടുണ്ട്. കോഡ് ഭാഷ ഉപ യോഗിച്ചതിെൻറ സൂചനകൾ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽനിന്ന് ലഭിച്ചിരുന്നു. കൂടുതൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. വിദഗ്ധെൻറ സഹായത്തോടെ അന്വേഷിച്ചാൽ മാത്രമേ കോഡ് ഭാഷ സംബന്ധിച്ച് കൂടുതൽ പറയാനാവൂ. യു.എ.പി.എ കേസിൽ നേരത്തെ ഉൾപ്പെട്ടവെര കുറിച്ചുള്ള ചില രേഖകളും വീട്ടിൽനിന്ന് പിടിച്ചെടുത്തവയിൽപെടുമെന്നും പൊലീസ് പറയുന്നു.
വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിക്കുസമീപം റോന്തുചുറ്റുന്നതിനിടെ മൂന്നുപേരെ സംശയസാഹചര്യത്തിൽ കണ്ടപ്പോൾ പൊലീസ് ജീപ്പ് നിർത്തുകയായിരുന്നു. ഇൗ സമയം ബാഗ് കൈയിലുള്ള ഒരാൾ ഒാടിമറഞ്ഞു. കഞ്ചാവ് കൈമാറുകയാെണന്നാണ് ആദ്യം കരുതിയത്. പിടിയിലായ രണ്ടുപേരെയും പന്തീരാങ്കാവ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മാവോവാദി പ്രവർത്തകരാണെന്ന് മനസ്സിലായത്. രാത്രിതന്നെ ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തിയപ്പോൾ തെളിവുകളും ലഭിച്ചു. ഒാടി രക്ഷപ്പെട്ടയാെളക്കുറിച്ചുള്ള വിവരങ്ങൾ ഇരുവരും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടിെല്ലന്നും പൊലീസ് പറയുന്നു.
പ്രതികളുെട മൊബൈൽഫോൺ ബന്ധങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച് മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. അതേസമയം, രക്ഷപ്പെട്ടയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തയാളാെണന്നും മുൻകൂട്ടി നിശ്ചയിച്ച തീയതികളിലാണ് ഇവർ കൂടിക്കാഴ്ച നടത്തിയതെന്നും വിവരമുണ്ട്. നഗരത്തിലെ കാമ്പസുകളിലടക്കം രഹസ്യമായി വിതരണം െചയ്യുന്നതിനുള്ള മാവോവാദി ലഘുലേഖകൾ സൂക്ഷിക്കാൻ കൈമാറുന്നതിനാണ് മൂന്നാമൻ ഇവരുടെ അടുത്തെത്തിയതെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറയുന്നു. ലോക്കൽ പൊലീസിൽനിന്ന് മറ്റ് അന്വേഷണ ഏജൻസികളും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ത്വാഹയുടെ വീട്ടിൽ തിങ്കളാഴ്ച പൊലീസ് വീണ്ടും പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
