യു.എ.പി.എ: പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
text_fieldsകോഴിക്കോട്: മാവോവാദിബന്ധമുണ്ടെന്നും ലഘുലേഖകൾ കൈവശംവെച്ചെന്നും ആരോപിച്ച് യ ു.എ.പി.എ പ്രകാരം പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരുടെ ജാ മ്യാപേക്ഷ നാളെ പരിഗണിക്കുന്നതിനായി മാറ്റി. രണ്ടു ദിവസത്തെ സാവകാശം പ്രോസിക്യൂഷൻ ആവശ്യപ്പെട്ട സാഹചര്യത്തി ലാണ് യു.എ.പി.എ പ്രേത്യക കോടതി കൂടിയായ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാ പേക്ഷ മാറ്റിയത്.
ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24), തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. അഡ്വ. എം.കെ. ദിനേശനാണ് പ്രതികൾക്കു വേണ്ടി ഹാജരായത്. യു.എ.പി.എയിലെ 20, 32, 39 വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഏതെങ്കിലും ആശയത്തെ പിന്താങ്ങി എന്നതു കൊണ്ടുമാത്രം യു.എ.പി.എ ചുമത്താൻ കഴിയില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
യു.എ.പി.എ നിലനിൽക്കില്ലെന്ന പ്രതിഭാഗം വാദത്തെ കുറിച്ച് കോടതി ചോദിച്ചപ്പോൾ അക്കാര്യം പരിശോധിക്കണമെന്നാണ് പ്രോസിക്യൂഷൻ വിശദീകരിച്ചത്. ഇതേതുടർന്ന് ഇരുവിഭാഗം അഭിഭാഷകരുടെ സമ്മതോടെ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റുകയായിരുന്നു. കൂടാതെ, വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് പ്രേത്യക കോടതിക്ക് നീക്കം ചെയ്യാമെന്ന വാദവും പ്രതിഭാഗം അഭിഭാഷകൻ ഉന്നയിച്ചു. ഇക്കാര്യത്തിലും പൊലീസിനോട് വിവരം തേടിയ ശേഷം വിശദീകരണം നൽകാമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
പ്രതികൾക്കെതിരായ പൊലീസ് റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിയിൽ മൂന്നു പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇവരുടെ കൈയിൽ നിന്ന് മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക’ എന്ന തലക്കെട്ടിൽ സി.പി.ഐ.എം മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് ‘പിടികൂടിയതെ’ന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
ത്വാഹ ഫസൽ സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിെൻറ കോഴിക്കോട് പുതിയറയിലുള്ള ബ്രാഞ്ചിൽ പി.ജി വിദ്യാർഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സെന്ററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്.എഫ്.ഐ പ്രവർത്തകനുമാണ്.
