യു.എ.ഇ. ആസ്ഥാനമായ പ്രമുഖ ഇന്ത്യൻ ടെലിവിഷൻ ചാനലിലെ വിവിധ ഒഴിവിലേക്ക് ഒഡെപെക്ക് വഴി റിക്രൂട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യു.എ.ഇ.യിലെ പ്രമുഖ ഇന്ത്യൻ ടെലിവിഷൻ ചാനലിൽ വീഡീയോ ജോക്കി ട്രെയിനി (സ്ത്രീ), പി.സി.ആർ ടെക്നീഷ്യൻ കം എഡിറ്റർ (പുരുഷൻ), ജേർണലിസ്റ്റ് / മൾട്ടിമീഡിയ ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ്(സ്ത്രീ/പുരുഷൻ), സബ് എഡിറ്റർ (സ്ത്രീ/പുരുഷൻ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വീഡിയോജോക്കി ട്രെയിനി (വനിതകൾ), (പ്രായം-20-27) ശമ്പളം-50,000 മുതൽ 60,000 വരെ ലഭിക്കും. വിദ്യാഭ്യാസം- ബിരുദം, മലയാളത്തിലും ഇംഗ്ലീഷിലും അവതരണ വൈദഗ്ധ്യം, ഒന്ന് മുതൽ അഞ്ച് വർഷം വരെയുള്ള തൊഴിൽ പരിചയവും (പാടാനുള്ള കഴിവ് മുൻഗണനയായി അംഗീകരിക്കും)
പി.സി.ആർ. ടെക്നീഷ്യൻ കം എഡിറ്റർ (പുരുഷൻമാർ) പ്രായം-25-32) , ശമ്പളം-60,000 മുതൽ 80,000 വരെ. ബി.ടെക്-ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / ഡിപ്ലോമ / ബ്രോഡ്കാസ്റ്റ് ടെക്നോളജിയിൽ ബിരുദം/ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് /ഡിജിറ്റൽ മീഡിയ / ഓഡിയോവിഷ്വൽ ടെക്നോളജി എന്നിവയിലെ സർട്ടിഫിക്കേഷനുകൾ.
ബ്രോഡ്‌കാസ്റ്റ് ഓട്ടോമേഷൻ സിസ്റ്റങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് സെർവറുകൾ, റൂട്ടറുകൾ, കൺട്രോൾ റൂം ഉപകരണങ്ങൾ. എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രാവീണ്യം ഐ.പി അധിഷ്ഠിത പ്രക്ഷേപണം, നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോളുകൾ, നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള അറിവ്, SIMS, Vmix, … പോലുള്ള പ്ലേഔട്ട് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനും ഉൾപ്പെടെ രണ്ട് മുതൽ 10 വർഷത്തോളം തൊഴിൽ പരിചയവും മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം.
ജേർണലിസ്റ്റ് / മൾട്ടിമീഡിയ ഡിജിറ്റൽ മീഡിയ എക്സിക്യൂട്ടീവ് (സ്ത്രീ/പുരുഷൻ), (പ്രായം-23-27) , ശമ്പളം-50,000 മുതൽ 60,000 വരെ. മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻ, ജോർണലിസം എന്നിവയിലുള്ള ബിരുദവും, അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, അഡോബ് പ്രീമിയർ പ്രോ, ഫൈനൽ കട്ട് പ്രോ എന്നിവയിൽ ഒന്ന് മുതൽ അഞ്ച് വർഷം വരെയുള്ള സാങ്കേതിക കഴിവുകളിലുള്ള പരിചയം ഉണ്ടായിരിക്കണം. കൂടാതെ മലയാളത്തിലും ഇംഗ്സീഷിലും എഴുതാനും അവതരിപ്പിക്കാനുമുളള കഴിവുകളും അഭികാമ്യം.
സബ് എഡിറ്റർ (സ്ത്രീ/പുരുഷൻ) (പ്രായം-23-27) , ശമ്പളം-60,000 മുതൽ 80,000 വരെ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും, മലയാളത്തിൽ ടൈപ്പിംഗ് കഴിവും. ശക്തമായി മലയാളത്തിലും ഇംഗ്ലീഷിലും എഴുത്തും അവതരണവും മികച്ച കഥ പറയാനുള്ള കഴിവും , ഒന്ന് മുതൽ അഞ്ച് വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം ഉളളവരും ആയിരിക്കണം.
താല്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ , സർട്ടിഫിക്കറ്റുകൾ ,തൊഴിൽ പരിചയം, പാസ്ർട്ടു എന്നിവ സഹിതം 2024 ആഗസ്റ്റ് 20-ന് മുൻപ് recruit@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ് . കരാർ 2 വർഷം. പ്രൊബേഷൻ മൂന്ന് മാസം. താമസ സൗകര്യം, ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /45 / 7736496574
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

