Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ. സാദിഖലിക്ക് മരണാനന്തര പുരസ്കാരം കുടുംബത്തിനു കൈമാറി

text_fields
bookmark_border
ഇ. സാദിഖലിക്ക് മരണാനന്തര പുരസ്കാരം കുടുംബത്തിനു കൈമാറി
cancel

കോഴിക്കോട്​: അന്തരിച്ച ഗ്രന്ഥകാരൻ ഇ. സാദിഖലിക്കുള്ള യു.എ.ഇ കെ.എം.സി.സിയുടെ മരണാനന്തര ബഹുമതിയായ പുരസ്കാരം മുസ്​ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ കുടുംബത്തിനു കൈമാറി. കോഴിക്കോട് നടന്ന സ്‌നേഹസദസ്സിൽ പുരസ്കാരം സാദിഖലിയുടെ മകൻ ടിപ്പു സുൽത്താൻ ഏറ്റുവാങ്ങി.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്ത സ്നേഹ സദസ്സിൽ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെ പ്രമുഖർ പ​ങ്കെടുത്തു.

ലേഖകൻ, ചരിത്രാന്വേഷി, ഗ്രന്ഥകർത്താവ്, പ്രസാധകൻ, സംഘാടകൻ എന്നിങ്ങനെ സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ച സാദിഖലിയുടെ കുടുംബത്തിന്​ വീടു നിർമാണത്തിനുള്ള സഹായം യു.എ.ഇ കെ.എം.സി.സി കൈമാറി. ഒരു ചെറിയ വീടും സ്വന്തം ഗ്രന്ഥശേഖരം സൂക്ഷിക്കാൻ ലൈബ്രറിയും സാദിഖലിയുടെ ആഗ്രഹമായിരുന്നു. അതിനുള്ള തുടക്കമാണ് യു.എ.ഇ കെ.എം.സി.സിയുടേത്. ജി.സി.സിയിലെ ഇതര കെ.എം.സി.സി കമ്മിറ്റികളുമായി കൈകോർത്തുകൊണ്ട് ഈ ലക്ഷ്യം നിറവേറ്റുമെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE KMCC award handed over to E Sadiqali's family
Next Story