Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.വി അൻവറിന് പിന്തുണ ആവർത്തിച്ച് യു. പ്രതിഭ; ‘സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ’

text_fields
bookmark_border
അൻവറിന് സി.പി.എമ്മിൽ ആരോടും പക തീർക്കേണ്ട കാര്യമില്ല
PV Anvar, U Prathibha
cancel

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതിന് പിന്നാലെയും പി.വി അൻവറിനുള്ള പിന്തുണ ആവർത്തിച്ച് ഇടത് എം.എൽ.എ അഡ്വ. യു. പ്രതിഭ. പാർട്ടി അൻവറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ പറഞ്ഞു. ആജീവനാന്ത പിന്തുണയാണ് അൻ‌വറിന് നൽകിയത്. ഈ വിഷയത്തിൽ ആദ്യം മുതൽ അദ്ദേഹത്തെ പിന്തുണക്കുന്നുണ്ട്. പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നത്. ശരിയായ കാര്യത്തിന് നൽകുന്ന പിന്തുണ ആജീവനാന്തമാണെന്നും അവർ ചൂണ്ടിക്കാട്ടി.

അൻവറിന്‍െ നിരീക്ഷണങ്ങൾ കൃത്യമാണ്. ഒരു വ്യക്തി സർവീസിൽ ഇരിക്കുന്ന കാലത്ത് ചെയ്യാൻ പാടില്ലാത്തത് ചെയ്യുന്നെങ്കിൽ അയാൾ‌ ശിക്ഷിക്കപ്പെടുക തന്നെ വേണം. എ.ഡി.ജി.പിയെ അന്വേഷണ വിധേയമായി മാറ്റിനിർത്തണം. അൻവറിന്‍റെ ധൈര്യത്തിന് പിന്തുണ നൽകേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേ അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ട്.

അൻവർ ഉന്നയിക്കുന്ന വിഷയമാണ് പരിശോധിക്കേണ്ടത്. സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളൂ. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അൻവറിന് സി.പി.എമ്മിൽ ആരോടും പക തീർക്കേണ്ട കാര്യമില്ല. അൻവറിനെ ഒറ്റപ്പെടുത്തിയാൽ ഇനി ആരും ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ ധൈര്യപ്പെടില്ല. അത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇനിയുള്ളവരും സത്യം വിളിച്ചു പറയാൻ ധൈര്യത്തോടെ മുന്നോട്ടുവരണം.

പൊലീസ് തലപ്പത്തുവള്ളവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യരുത്. അനധികൃതമായി ആര് സ്വത്ത് സമ്പാദിച്ചാലും തെറ്റാണ്. എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ലഘുവായി കാണാൻ പാടില്ല. സർവീസിൽ ഇരിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കമുണ്ട്. ഉദ്യോഗം വലിച്ചെറിഞ്ഞിട്ട് എന്തും പറയാം, പ്രവർത്തിക്കാം. സുരേഷ് ഗോപി സിനിമ ഡയലോഗ് അടിക്കുന്നതു പോലെയല്ല ജീവിതം. ജനപ്രതിനിധികളായാലും സത്യസന്ധമായി മനുഷ്യർക്ക് വേണ്ടിയാണ് പണിയെടുക്കേണ്ടതെന്നും വാർത്താസൈറ്റിന് നൽകിയ അഭിമുഖത്തിൽ യു. പ്രതിഭ വ്യക്തമാക്കി.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ള്ളി​പ്പ​റ​ഞ്ഞ​തി​ന്​ പി​ന്നാ​ലെ​യാ​ണ് പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യെ സി.​പി.​എം കൈ​വി​ട്ട​ത്. പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​റി​നു​മെ​തി​രെ തു​ട​ർ​ച്ച​യാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ അ​സാ​ധാ​ര​ണ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ഞാ​യ​റാ​ഴ്ച അ​ൻ​വ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സി.​പി.​എം തീ​രു​മാ​ന​ത്തി​ന്​ വ​ഴ​ങ്ങി വിവാദ വിഷയങ്ങളിലെ പ​ര​സ്യ പ്ര​സ്താ​വ​ന താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ പി.​വി. അ​ൻ​വ​ർ ഫേ​സ്​​ബു​ക്ക്​ കു​റി​പ്പി​ലൂടെ അ​റി​യി​ച്ചു. പാ​ർ​ട്ടി​യി​ൽ പൂ​ർ​ണ ​വി​ശ്വാ​സ​മു​ണ്ട്‌. നീ​തി ല​ഭി​ക്കും എ​ന്നു​റ​പ്പുണ്ട്. പാ​ർ​ട്ടി​യാ​ണ് എ​ല്ലാ​ത്തി​നും മു​ക​ളി​ൽ. പ​രാ​തി​ക​ൾ​ക്ക്‌ പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്ന ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, എ​ളി​യ ഇ​ട​തു​ മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ, പാ​ർ​ട്ടി ന​ൽ​കി​യ നി​ർ​ദേ​ശം ശി​ര​സ്സാ വ​ഹി​ക്കാ​ൻ താ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന്​ അ​ൻ​വ​ർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - U Prathibha reiterated support for PV Anvar
Next Story