Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാമർശം പിൻവലിക്കാതെ...

പരാമർശം പിൻവലിക്കാതെ പ്രതിഭ; എല്ലാ മാധ്യമ പ്രവർത്തകരെയും ഉദ്ദേശിച്ചല്ലെന്ന്​ വിശദീകരണം

text_fields
bookmark_border
പരാമർശം പിൻവലിക്കാതെ പ്രതിഭ; എല്ലാ മാധ്യമ പ്രവർത്തകരെയും ഉദ്ദേശിച്ചല്ലെന്ന്​ വിശദീകരണം
cancel

കോഴിക്കോട്​: മാധ്യമപ്രവർത്തക​ർക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി​ യു. പ്രതിഭ എം.എൽ.എ. എല്ലാ മ​ാധ് യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല താൻ അത്തരത്തിൽ പരാമർശം നടത്തിയതെന്നും മൂല്യശോഷണം സംഭവിച്ച മാധ്യ​മപ്രവർത്ത കരെ സംബന്ധിച്ചാണ്​ പറഞ്ഞതെന്നും എം.എൽ.എ ​ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അ​പമാനി​ക്കാനോ ശ്രമിച്ചിട്ടില്ല. അത്തരത്തിൽ ഒരു തെറ്റിദ്ധാരണ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്ക ുന്നതായും എം.എൽ.എ പറഞ്ഞു. ഡി.വൈ.എഫ്​.ഐ പ്രവർത്തകർ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ റിപ്പോർട്ട്​ ചെയ്​ത മാധ്യമപ ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി എം.എൽ.എ നേരത്തേ രംഗത്തെത്തിയിരുന്നു.

കേരളത്തിലെ അന്തർ സംസ്​ഥാന തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ കാണിച്ചില്ല. അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷക്ക്​ വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്ര മാത്രമേ ചെയ്​തിട്ടുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിൽ ചിലത് തുറന്നു പറഞ്ഞുവെന്നും എം.എൽ.എ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

തനിക്കെതിരെ ചില വ്യക്തികൾ ഉയർത്തിയ ആരോപണങ്ങളെ ഡി.വൈ.എഫ്​.ഐയുടെ അഭിപ്രായമെന്ന നിലയിൽ അവതരിപ്പിക്കുകയാണ്​ മാധ്യമങ്ങൾ ചെയ്​തതെന്നും ഇതിനേക്കാൾ നല്ലത്​ ആണായാലും പെണ്ണായാലും ശരീരം വിറ്റ്​ ജീവിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞിരുന്നു. ഫേസ്​ബുക്ക്​ ലൈവിലെത്തിയാണ്​ ​എം.എൽ.എ മാധ്യമപ്രവർത്തകർക്കെതിരെ മോശമായ പരാമർശം നടത്തിയത്​.

വിഷയത്തിൽ യു. പ്രതിഭക്കെതിരെ സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചതിനെതിരെ എം.എൽ.എയിൽനിന്ന്​ വിശദീകരണം തേടുമെന്ന്​ പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ പറയുകയും ചെയ്​തിരുന്നു.

എം.എൽ.എക്കെതിരെ ഡി.ജി.പിക്ക്​ പരാതി
തി​രു​വ​ന​ന്ത​പു​രം: യു. ​പ്ര​തി​ഭ എം.​എ​ൽ.​എ ക്കെ​തി​രെ ​ ഡി.​ജി.​പി​ക്ക്​ പ​രാ​തി. ​േഫ​സ്​​ബു​ക്കിലൂ​ടെ സ്​​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ ഇ​ക​ഴ്​​ത്തു​ക​യും ചെ​യ്​​ത എം.​എ​ൽ.​എ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ യൂ​ത്ത്​​കോ​ൺ​ഗ്ര​സ്​ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​എം. രോ​ഹി​ത്താ​ണ്​​ പ​രാ​തി ന​ൽ​കി​യ​ത്.

മാപ്പ് പറയണം –കെ.യു.ഡബ്ല്യു.ജെ
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ഷേ​പി​ച്ച് വി​ല​കു​റ​ഞ്ഞ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ യു. ​പ്ര​തി​ഭ എം.​എ​ൽ.​എ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ. നേ​തൃ​പ​ദ​വി​ക​ളി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ പ്ര​വൃ​ത്തി​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും ച​ർ​ച്ച​യാ​വും. അ​വ​യോ​ട്​ പ്ര​തി​ക​രി​ക്കേ​ണ്ട രീ​തി ഇ​ത​ല്ല. പൊ​തു​സ​മൂ​ഹ​ത്തോ​ടുള്ള വെ​ല്ലു​വി​ളി​യാ​ണിതെന്നും സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ.​പി. ​െറ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്. സു​ഭാ​ഷും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfikerala newsmalayalam newsu prathibha mlaKayamkulam MLAk S Sabarinadhan
News Summary - U Prathibha MLA Facebook Post About Abusing words against Journalists -Kerala news
Next Story