Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി മകനെ പിടികൂടിയെന്നത് തെറ്റാണെന്ന് പ്രതിഭ എം.എൽ.എ; 'സുഹൃത്തുക്കളോടൊപ്പം ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്'

text_fields
bookmark_border
u prathibha 98987
cancel

കായംകുളം: തന്റെ മകനെ കഞ്ചാവുമായി പിടികൂടിയെന്നത് തെറ്റായ വാർത്തയെന്ന് യു. പ്രതിഭ എം.എൽ.എ. നാട്ടിൻപുറത്ത് കൂട്ടുകാരോടൊപ്പം സംഘംചേരുക മാത്രമാണ് ചെയ്തത്. മകൻ തെറ്റ് ചെയ്‌തെങ്കിൽ തുറന്നുപറയാൻ മടിയില്ല. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുന്ന പൊതുപ്രവർത്തക കൂടിയാണ് താൻ. തന്നെയും മകനെയും കുറിച്ച് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിഭ പറഞ്ഞു.

ഇല്ലാത്ത വാർത്തയാണ് തന്റെ മകനെ കുറിച്ച് മാധ്യമങ്ങൾ കൊടുക്കുന്നത്. തന്റെ മകന്റെ കാര്യം മാത്രം പറയാം, ബാക്കിയുള്ളവരുടെ കാര്യം അവരുടെ മാതാപിതാക്കളോട് ചോദിക്കണം. നാട്ടിൻപുറത്ത് നടന്ന സാധാരണ സംഭവമാണെന്നും പ്രതിഭ പറഞ്ഞു.

മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. വാർത്ത വന്നതു മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും യു. പ്രതിഭ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - U Prathibha MLA denies ganja case against her son Kanivu
Next Story