Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പി​െൻറ വിവാദ...

ബിഷപ്പി​െൻറ വിവാദ പ്രസ്​താവന സഭയിൽ ഉന്നയിച്ച്​ യു.എ. ലത്തീഫ്​

text_fields
bookmark_border
ബിഷപ്പി​െൻറ വിവാദ പ്രസ്​താവന സഭയിൽ ഉന്നയിച്ച്​ യു.എ. ലത്തീഫ്​
cancel

തിരുവനന്തപുരം: പാലാ ബിഷപ്പി​െൻറ വിവാദ പ്രസ്താവന നിയമസഭയില്‍ ഉന്നയിച്ച് മുസ്​ലിം ലീഗിലെ യു.എ. ലത്തീഫ്​. നാർകോട്ടിക് ജിഹാദ് എന്നുപറഞ്ഞ് മുസ്​ലിം സമുദായത്തി​െൻറ നെഞ്ചിൽ വെടിയുതിർത്തിരിക്കുകയാണെന്ന് യു.എ. ലത്തീഫ് പറഞ്ഞു.

വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും കൗൺസലിങ്​ നൽകുന്നതിനെ കുറിച്ച സബ്​മിഷൻ ഉന്നയിക്കവെയാണ്​ വിഷയത്തിൽനിന്ന്​ വിട്ട്​ ബിഷപ്പി​െൻറ പ്രസ്​താവന പരാമർശിച്ചത്​. ന്യൂനപക്ഷ വിഭാഗത്തിനെതിരെ വർഗീയവിഷം തുപ്പുന്ന പ്രസ്താവന കൊണ്ട് ആർക്കാണ് ഗുണമുണ്ടായത്. ബിഷപ്പി​േൻറത് തീവ്രവാദ പ്രസംഗമായിട്ടും എന്താണ് മുഖ്യമന്ത്രി നടപടിയെടുക്കാത്തത്. ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയാണോ മുസ്​ലിം വിഭാഗം. ഇതെല്ലാം കണ്ടും കേട്ടും കുട്ടികളുടെ മനസ്സ്​ കളങ്കിതമായിരിക്കുകയാണ്.

കളങ്കപ്പെട്ട മനസ്സ്​ മാറ്റാൻ വിദ്യാ‌ർഥികൾക്കും രക്ഷാകർത്താക്കൾക്കും കൗൺസലിങ്​ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ലത്തീഫി​െൻറ പ്രസംഗം മുന്നേറുന്നതിനിടെ, വിഷയ​ത്തിലേക്ക്​ വരാൻ പലരും ആവശ്യപ്പെട്ടു. ഇതോടെ അദ്ദേഹം സബ്​മിഷൻ അവതരണം പൂർത്തിയാക്കി.

ലീഗ് നിയമസഭാ കക്ഷി നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ മറുപടി തീരും മുമ്പ്​ ഇരിപ്പിടത്തിൽനിന്ന്​ എഴുന്നേറ്റുവരുകയും ഇദ്ദേഹത്തെ ​പുറത്തേക്ക്​ വിളിച്ചുകൊണ്ടുപോകുകയും ചെയ്തു. മറുപടി പറയാന്‍ തുടങ്ങിയ മന്ത്രി വി. ശിവന്‍കുട്ടി ഇതിനോട് പ്രതികരിച്ചില്ല. താന്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്നും പ്രത്യേകം ചോദ്യമായി നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pala bishopU A Lathif
News Summary - U A Lathif about narcotic jihad in niyamasabha
Next Story