Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി.ഡി സതീശനെതിരെ പറവൂരിൽ എൽ.ഡി.എഫിന്‍റെ ടൈസൺ മാസ്റ്റർ മത്സരിക്കും

text_fields
bookmark_border
വി.ഡി സതീശനെതിരെ പറവൂരിൽ എൽ.ഡി.എഫിന്‍റെ ടൈസൺ മാസ്റ്റർ മത്സരിക്കും
cancel

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പറവൂർ മണ്ഡലത്തിൽ ഇ.ടി ടൈസൺ മാസ്റ്റർ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. നിലവിൽ കയ്പ്പമംഗലം എം.എൽ.എയാണ് ടൈസൺ മാസ്റ്റർ.

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കയ്പ്പമംഗലത്ത് രണ്ട് ടേം പൂർത്തിയാക്കിയതിനാലാണ് പറവൂരിൽ മത്സരത്തിനിറങ്ങുന്നത്. ഇതോടെ ശക്തനായ സ്ഥാനാർഥിയെ തന്നെയാണ് പ്രതിപക്ഷ നേതാവിനെതിരെ സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്.

കാൽ നൂറ്റാണ്ടായി പറവൂരിന്‍റെ എം.എൽ.എ ആയ സതീശനെ തോൽപ്പിക്കാൻ ടൈസൺ മാസ്റ്റർക്ക് സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. സി.പി.ഐയുടെ എം.ടി നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. അതോടെ 2001ൽ നിയമസഭയിലെത്തിയ വി.ഡി സതീശൻ തുടർച്ചയായ അഞ്ച് തവണയും പറവൂരിന്‍റെ എം.എൽ.എ ആയി. 21301 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സതീശൻ വിജയിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tyson Master to contest against V.D. Satheesh in Paravur for LDF
Next Story