Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.സി റോഡിൽ ചരക്കുലോറിയുടെ ടയറിന് തീപ്പിടിച്ചു
text_fieldsbookmark_border
തിരുവല്ല: എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപ്പിടിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പിൻവശത്തെ ടയർ ജാം ആയതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Next Story

