Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥിനിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥിനിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
cancel

കോഴിക്കോട്: ഗാന്ധിറോഡ് മേൽപാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹഫുദ് സുൽത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലിൽ മജ്റൂഹിന്റെ മകൾ കെ.പി. നൂറുൽ ഹാദി (20) എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംവര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാർഥിനിയാണ് നൂറുൽ ഹാദി.


ബുധനാഴ്ച രാവിലെ ഒമ്പതര​യോടെയാണ് അപകടം. മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ​ശ്രമിക്കവെ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സിറ്റി ബസിൽ ഇടിച്ചുകയറുകയായിരുന്നു. നടക്കാവ് പൊലീസ് സ്ഥല​ത്തെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two youths killed after bike rams bus in Kozhikode
Next Story