Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടൈക്കനാലിലേക്ക് ട്രക്കിങ്ങിന് പോയ സംഘത്തിലെ രണ്ട് യുവാക്കളെ കാട്ടിൽ കാണാതായി

text_fields
bookmark_border
കൊടൈക്കനാലിലേക്ക് ട്രക്കിങ്ങിന് പോയ സംഘത്തിലെ രണ്ട് യുവാക്കളെ കാട്ടിൽ കാണാതായി
cancel

കോട്ടയം: ഈരാറ്റുപേട്ടയിൽ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാട്ടിൽ കാണാതായി. തേവരുപാറ സ്വദേശികളായ അൽത്താഫ് (23), ഹാഫിസ് ബഷീർ (23) എന്നിവരെയാണ് കാണാതായത്. രണ്ട് ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ചയാണ് ഇവർ കൊടൈക്കനാലിലേക്ക് പോയത്.

പുതുവത്സരം ആഘോഷിക്കാനായാണ് സംഘം കൊടൈക്കനാലിലെ പൂണ്ടി എന്ന ഉൾക്കാട്ടിലേക്ക് ട്രക്കിങ്ങിനായി പോയത്. എന്നാൽ, എല്ലാവരും തിരിച്ചിറങ്ങിയപ്പോൾ ഇരുവരും വന്നില്ലെന്നാണ് കൂടെയുള്ളവർ പറയുന്നത്. കൊടൈക്കനാൽ പൊലീസാണ് സംഭവം ആദ്യം അന്വേഷിച്ചത്. ശേഷം ഈരാറ്റുപേട്ട പൊലീസും നന്മക്കൂട്ടം എന്ന തെരച്ചിൽ സംഘവും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two youths in the group who went trekking to Kodaikanal went missing in the forest
Next Story