മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ
text_fieldsമയക്കുമരുന്ന് കേസിൽ പിടിയിലായ പ്രതികൾ എക്സൈസ് സംഘത്തിനൊപ്പം
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നാലു ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹെനിൻ മുഹമ്മദ് (20), ചാവക്കാട് മഞ്ഞളി ജോയൽ റോയ് (21 ) എന്നിവരാണ് പിടിയിലായത്.
മൈസൂരു ഭാഗത്ത് നിന്ന് വന്ന കെ.എൽ 42 ജെ 8943 മാരുതി സ്വിഫ്റ്റ് കാറിലാണ് അതിമാരക മയക്കുമരുന്നുമായി ഇവർ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജിെൻറ നേതൃത്വത്തിൽ പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ എം.ബി. ഹരിദാസൻ, കെ.കെ. അജയകുമാർ, സി.ഇ.ഒ സി. സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.

