Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ൽ.​എ​സ്.​ഡി...

എ​ൽ.​എ​സ്.​ഡി സ്​​റ്റാം​പു​മാ​യി യുവാക്കൾ പിടിയിൽ

text_fields
bookmark_border
എ​ൽ.​എ​സ്.​ഡി സ്​​റ്റാം​പു​മാ​യി യുവാക്കൾ പിടിയിൽ
cancel
camera_alt

അമീർ, ഫയാസ്

കൊ​ച്ചി: മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എ​ൽ.​എ​സ്.​ഡി സ്​​റ്റാം​പു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്​​റ്റി​ൽ.

കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫും ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സും എ​ട​യ​ക്കു​ന്നം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ആ​ലു​വ എ​ട​യാ​ർ ചേ​ന്ദാം​പ​ള്ളി വീ​ട്ടി​ൽ അ​മീ​ർ (23), പ​ള്ളി​മു​റ്റം വീ​ട്ടി​ൽ ഫ​യാ​സ് (22) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

അ​ഞ്ച് എ​ൽ.​എ​സ്.​ഡി സ്​​റ്റാം​പും ക​ഞ്ചാ​വും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് വാ​ങ്ങു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ പാ​നാ​യി​ക്കു​ളം, ബി​നാ​നി​പു​രം, ഏ​ലൂ​ർ, ചേ​രാ​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച അ​മീ​റി​നെ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന അ​മീ​ർ മാ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും സി​ന്ത​റ്റി​ക് ഡ്ര​ഗ്സ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി കൊ​ച്ചി സി​റ്റി പൊ​ലി​സ് ക​മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് ആ​ഴ്ച​ക​ളാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ ഐ​ശ്വ​ര്യ ഡോ​ങ്​​റേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​േ​കാ​ട്ടി​ക് അ​സി.​ക​മീ​ഷ​ണ​ർ കെ.​എ. തോ​മ​സ്, ഡാ​ൻ​സാ​ഫ് എ​സ്.​ഐ. ജോ​സ​ഫ് സാ​ജ​ൻ, ചേ​രാ​ന​ല്ലൂ​ർ എ​സ്.​ഐ കെ.​എം. സ​ന്തോ​ഷ്മോ​ൻ, എ.​കെ. എ​ൽ​ദോ, എ.​എ​സ്.​ഐ വി​ജ​യ​കു​മാ​ർ, സി.​പി.​ഒ അ​നീ​ഷ്, ഷ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ​ക്കു​റി​ച്ച് വി​വ​രം നൽകാം

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ൽ 9995966666 ന​മ്പ​റി​ൽ വാ​ട്സ്ആ​പ് ഫോ​ർ​മാ​റ്റി​െ​ല യോ​ദ്ധാ​വ് ആ​പ്പി​ലേ​ക്ക്​ വി​ഡി​യോ ആ​യോ ഓ​ഡി​യോ ആ​യോ വി​വ​ര​ങ്ങ​ൾ അ​യ​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

കൂ​ടാ​തെ 9497980430 എ​ന്ന ഡാ​ൻ​സാ​ഫ് ന​മ്പ​റി​ലും വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കാം. വി​വ​രം അ​റി​യി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് ക​മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lsd stampkochi
News Summary - two youths arrested with LSD stamp
Next Story